മണ്ണാര്‍ക്കാട്: വാദ്യവിശേഷങ്ങളും വര്‍ണ്ണക്കാഴ്ചകളുമൊരുക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ വലിയാറാട്ട് ആഘോഷമായി.ആചാരപ്പെരുമയില്‍ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ചയും നടന്നു.
മണ്ണാര്‍ക്കാട് പൂരത്തിലെ പ്രസിദ്ധമായ വലിയാറാട്ട് നാളില്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വ മായ തിരക്ക് അനുഭവപ്പെട്ടു.രാവിലെ മുതല്‍ക്കേ താലൂക്കിന്റെ വിവിധ വഴികള്‍ അര കുര്‍ശ്ശിയിലെ പൂരപ്പറമ്പിലേക്ക് തുറന്നു.രാവിലെ 8.30ന് ഭഗവതി ആറാട്ടിനിറങ്ങി. മംഗ ലാംകുന്ന് അയ്യപ്പന്‍ ഭഗവതിയുടെ തിടമ്പേറ്റി.മച്ചാട് ഗോപാലകൃഷ്ണന്‍,പട്ടാമ്പി കര്‍ണനു ള്‍പ്പടെയുള്ള എട്ടോളം ആനകള്‍ അയ്യപ്പന് ഇരുവശത്തായി നിരന്നു.വാദ്യമേളങ്ങളും കോമരങ്ങളും ഭക്തരും അകമ്പടിയായി ഭഗവതിയെ ആറാട്ടിന് ആനയിച്ചു. കുന്തിപ്പുഴ യില്‍ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളി.ക്ഷേത്രമുറ്റത്ത് ഗജവീ രന്‍മാര്‍ അണിനിരന്ന കാഴ്ച ചോതോഹരമായി.ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് ആനകള്‍ ഭഗവതിയെ തൊഴുത് മടങ്ങി.
തുടര്‍ന്ന് നടന്ന മേജര്‍സെറ്റ് പഞ്ചവാദ്യം പൂരപ്രേമികളെ ആവേശത്തിലാറാടിച്ചു. വാദ്യ നാദത്തിന്റെ എണ്ണപ്പെരുക്കങ്ങളില്‍ പുരുഷാരം മതിമറന്നു.തിമിലയില്‍ കോങ്ങാട് മധു,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,മായന്നൂര്‍ രാജു,മദ്ദളത്തില്‍ കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍,വടക്കുംപാട്ട് രാമന്‍കുട്ടി,കല്ലേക്കുളങ്ങര ബാബു,സദനം ഭരതരാജന്‍, ഇടയ്ക്കയില്‍ തിരുവാലത്തൂര്‍ ശിവന്‍,കൊടുന്തിരപ്പുള്ളി മധു,താളത്തില്‍ ചേലക്കര സൂര്യന്‍,കാട്ടുകുളം ബാലകൃഷ്ണന്‍,കൊമ്പില്‍ മച്ചാട് മണികണ്ഠന്‍,മച്ചാട് രാമചന്ദ്രന്‍ തുടങ്ങിയവരും പ്രാമാണ്യം വഹിച്ചു.
ഉച്ച തിരിഞ്ഞ് മൂന്നിന് ഓട്ടന്‍തുള്ളല്‍,അഞ്ചിന് നാദസ്വരം,ആറിന് ഡബിള്‍ തായമ്പക, രാത്രി ഒമ്പതിന് ആറാട്ടെഴുന്നെള്ളിപ്പും നടന്നു.തുടര്‍ന്ന് പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ 90ഓളം വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളവുമുണ്ടായി. ആവേശം കൊട്ടിക്കയറി പഞ്ചാരിമേളം പുരുഷാരത്തിന്റെ മനം നിറച്ചു.വര്‍ണപ്പകി ട്ടാര്‍ന്ന കുടമാറ്റവും നടന്നു.തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം കാഴ്ച്ചശീവേലി എന്നിവയും നടന്നു.നാളെയാണ് ചെട്ടിവേലയോടെ ഈ വര്‍ഷത്തെ പൂരത്തിന് സമാപനമാകും.