എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കോട്ടോപ്പാടം: ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും ലക്ഷ്യ മാക്കി കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പം,കച്ചേരിപറമ്പ്,ഇരട്ടവാരി എന്നീ ആ രോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തി.ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിവിധ രക്ത പരിശോധനകള്‍,രക്ത സമ്മര്‍ദ്ദ പരിശോധന,സുംബ എക്‌സര്‍സൈസ് സൗകര്യം,മിനി ജിംനേഷ്യം സൗകര്യം, വയോജന ങ്ങള്‍ക്കും കൗമാര പ്രായക്കാര്‍ക്കുമുള്ള ക്ലിനിക്കുകള്‍,ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കു മുള്ള ആരോഗ്യ സേവനങ്ങള്‍,കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പുകള്‍, യൂറിന്‍ പ്രെഗ്‌നന്‍സി ടെസ്റ്റ്,വിളര്‍ച്ച നിയന്ത്രണ പരിപാടികള്‍,ഒ.ആര്‍.എസ് ഡിപ്പോ, പകര്‍ച്ചാവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,ഇ- സഞ്ജീവനി സൗകര്യം തുടങ്ങി ഇരുപതില്‍പരം സേവനങ്ങള്‍ വെല്‍നെസ് സെന്ററില്‍ ലഭ്യമാകും.
മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെ ന്ററിനാണ് കൊമ്പത്ത് തുടക്കമായത്.പഞ്ചായത്ത് തല ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.കൊമ്പം ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ കോട്ടോ പ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര അധ്യക്ഷത വഹിച്ചു.ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശെല്‍വരാജ് മുഖ്യാതിഥിയായി.ജെ.എച്ച്.ഐ വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റജീന കോഴിശ്ശേരി, പാറയില്‍ മുഹമ്മദലി,റഫീന റഷീദ്,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കല്ലടി അബ്ദു,ഡോ. എന്‍. അബ്ബാസ്,എം. രാധാകൃഷ്ണന്‍,കെ.ഹംസ,നസീമ ഐനെല്ലി,കെ.വിനീത,റുബീന ചോലക്ക ല്‍,പി.സരോജിനി,സി.കെ.സുബൈര്‍,റഷീദ പുളിക്കല്‍,അഡ്വ. നാസര്‍ കൊമ്പത്ത്, കെ.ആയിഷ,തെക്കന്‍ അസ്മാബി, അക്കര മുഹമ്മദ്, ഹമീദ് അക്കര, സി.രാമന്‍കുട്ടി, കെ.ഉഷ പ്രസംഗിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് എന്‍.സി.ഡി ക്ലിനിക്,യോഗ ക്ലാസ്, ആശാ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സുംബ ഡാന്‍സ്, അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.