മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് 2024-25 സംഭരണ വര്‍ഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആര് അനില്‍. കൊയ്ത്ത് ആരംഭി ന്നതിനും വളരെ മുമ്പേ തന്നെ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയാക്കുകയും 57 മില്ലുകളുമായി കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാര്‍ത്താസമ്മേള നത്തില്‍ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാന്‍ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നാംവിള സംഭരണത്തില്‍ 57,455 കര്‍ഷകരില്‍ നിന്നായി 1,45,619 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തില്‍ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണില്‍ 1.88 ലക്ഷം മെട്രിക് ടണ്‍ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം മെട്രിക് ടണ്‍ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.പാലക്കാട് ജില്ലയില്‍ ഏകദേശം 45 ശതമാനം കൊയ്ത്ത് പൂര്‍ത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയില്‍ 70 ശതമാനത്തോളം പൂര്‍ത്തിയായി. മാര്‍ച്ച് 15 വരെ പി.ആര്.എസ്. അംഗീകാരമുള്ള കര്‍ഷകര്‍ക്ക് വില നല്‍കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.കിഴിവിനെ സംബന്ധിച്ച തര്‍ക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. ഏത് സാഹചര്യത്തിലാണ് കിഴിവ് ആവശ്യമായി വരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും പലര്‍ക്കും അതേപ്പറ്റി ധാരണയില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്.സി.ഐ. നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയര്‍ ആവറേജ് ക്വാളിറ്റി (എഫ്.എ.ക്യു) പാലിക്കുന്ന നെല്ലേ എടുക്കാന്‍ പാടുള്ളൂ.നെല്ലില്‍ ബാഹ്യഘടകങ്ങളുടെ സാന്നിധ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജൈവം – ഒരു ശതമാനം, അജൈവം – ഒരു ശതമാനം, കേടായത്/മുളച്ചത്/കീടബാധയേറ്റത് – നാല് ശതമാനം, നിറം മാറിയത് – ഒരു ശതമാനം, പതിര് – മൂന്ന് ശതമാനം, താഴ്ന്ന ഇനങ്ങളുടെ കലര്‍പ്പ് -ആറ് ശതമാനം, ഈര്‍പ്പം – 17 ശതമാനം എന്നിങ്ങനെയാണ് പരിധി. അതിലപ്പുറം ബാഹ്യഘടകങ്ങളുള്ള നെല്ല് സംഭരിക്കേണ്ടതില്ല എന്നാണ് കേന്ദ്രനിര്‍ദ്ദേശം. കുട്ടനാട് പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലില്‍ ഈയളവില്‍ കവിഞ്ഞ് ബാഹ്യഘടകങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംസ്ഥാന സര്‍ക്കാര്‍ സംഭരിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
മുഴുവന്‍ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ഈ നിബന്ധനകളെ മറികടക്കുന്നതി നായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളത്. മുന്‍വര്‍ഷങ്ങളി ലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വര്‍ഷം യാതൊരു കിഴിവുമില്ലാതെ സംഭരിക്കണമെ ന്ന് കര്ഷ്കരുടെ പേരില്‍ ചിലര്‍ തെറ്റായ സമ്മര്‍ദ്ദം ചെലുത്തുകയാണ്.തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സ്ഥലങ്ങളില്‍ കളക്ടര്‍മാര്‍ ഉള്‍പ്പെടെ അപ്പപ്പോള്‍ ഇടപെടുന്നുണ്ട്. കോട്ടയം തിരുവാര്‍പ്പ് ജെ-ബ്ലോക്കില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും താനും ഉള്‍പ്പെടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്‍കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മര്‍ദ്ദം ചെലുത്തുകയും കര്‍ഷകരെ വഴിതെറ്റിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. കിഴിവിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്ന ഘട്ടങ്ങളില്‍ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിര്‍ണ്ണയിക്കാന്‍ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാ നമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഇപ്രകാരം നിര്‍ണ്ണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
