മണ്ണാര്‍ക്കാട്:കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് കാലം മതനിരപേക്ഷ ജനാധിപത്യ നിലപാടി ലുറച്ച് നിന്ന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ മാതൃക തീര്‍ത്ത മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസ് കൊമ്പം സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് രാജ്യത്തിന് നല്‍കിയ സന്ദേശം സമകാലീന ഇന്ത്യയിലും ഏറെ പ്രസക്ത മാണ്.ദേശീയ രാഷ്ട്രീയ ഭൂപടത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് അധ്യക്ഷനായി.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസി ഡണ്ട് ഹമീദ് കൊമ്പത്ത്,വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അക്കര മുഹമ്മദ്,സെക്രട്ടറി സി.ടി.ഹൈദരലി,കോഴിശ്ശേരി അബ്ദുള്ള,വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡണ്ട് കെ. മുഹമ്മദ് ഫൈസല്‍, സെക്രട്ടറി എ. മുഹമ്മദ് ഉനൈസ്, കെ.ഹംസപ്പ, സി.ടി.ഹംസ,പി.സി. ഉമ്മര്‍, കെ.വീരാന്‍,ഹമീദ് അക്കര,സി.ടി.ജലീല്‍,പി.ആലിയമു, എന്‍.കെ.മുഹമ്മദ്, കെ.ഹനീഫ, കെ.സിനാജ്,വി.പി.ഇബ്രാഹിം,കെ.ഫവാസ് സംബന്ധിച്ചു.