Day: November 25, 2021

തര്‍ക്കം അടിപിടിയില്‍ കലാശിച്ചു,യുവതിക്ക് പരിക്കേറ്റു

അഗളി: അട്ടപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം അടപിടിയില്‍ കലാശിച്ചു.യുവതിക്ക് പരിക്കേറ്റു.ചാളയൂര്‍ ഊരിലെ പാപ്പാത്തി വിജയകുമാര്‍ (45)നാണ് പരിക്കേറ്റത്. തലയ്ക്കാ ണ് പരിക്കേറ്റിരിക്കുന്നത്.ഇവരെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.അഗളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു

കാരാകുർശ്ശി :പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. മന്ത്രി ഓൺലൈനിലൂടെയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. കെ .ശാന്തകു മാരി എം.എൽ.എ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് എ.പ്രേ മലത,…

ഫര്‍ണീച്ചര്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളു കളിലേക്കും നഗരസഭ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട പ്രോജക്ട് വഴിയാണ് സര്‍ക്കാര്‍ ഏജന്‍സിയായ എറണാകുളം കാഡ്‌കോ സെന്ററില്‍ നിന്നും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള നുസരിച്ച് സാധനസാമഗ്രികള്‍ എത്തിച്ചത്. നടപ്പുവര്‍ഷം രണ്ട് ല…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’

തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അ തിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’ ആരംഭിച്ചതാ യി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയി ച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം…

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

പാലക്കാട്: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായി മുഴുവന്‍ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിച്ചാല്‍ മാത്രമേ ഒരു സമൂഹം പൂര്‍ണമായി പുരോഗമനം കൈവരിക്കുകയുള്ളൂവെന്ന് ജി ല്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതി രേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള…

കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു

കല്ലടിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബ ന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാ ലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.കല്ലടിക്കോട് ദീപ ജം ഗ്ഷനില്‍ നടന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ…

ഭീമനാട് താലപ്പൊലി വര്‍ണ്ണാഭമായി

അലനല്ലൂര്‍: വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് നാന്ദികുറിച്ച് ഭീമനാട് വെള്ളീലകുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആ ഘോഷിച്ചു. 67 ദിവസത്തെ കളമെഴുത്തു പാട്ടിനു സമാപനം കുറി ച്ചാണ് വ്യാഴാഴ്ച താലപ്പൊലി മഹോത്സവം ആഘോഷിച്ചത്. രാവിലെ അഞ്ചരക്ക് ഗണപതി ഹോമവും, താന്ത്രിക പൂജകളും നടന്നു. ഒമ്പതി…

പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്‍പശാല

പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തി ല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍ മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേ ഷമുള്ള ഭാരതപ്പുഴതട പ്രദേശവും ക്രിട്ടിക്കല്‍ ഏരിയകളായി പരിഗ ണിച്ചുള്ള പുഴ പരിപാലന രേഖ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ര ണ്ടാംഘട്ട…

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം: പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു

പാലക്കാട്:ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവു മായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനും അഭിപ്രായ സ മന്വയത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്കായി നി യോഗിച്ച ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ റാണി ജോര്‍ജ് ഐ.എ.എ സിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍,…

അതിദരിദ്രരെ കണ്ടെത്തല്‍:
വാര്‍ഡുതല ജനകീയ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

കോട്ടോപ്പാടം: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡു തല സമിതികള്‍ക്കുള്ള പരിശീലനം തുടരുന്നു. കിലയുടെ ആഭിമുഖ്യത്തില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ വാര്‍ ഡുതല ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമ…

error: Content is protected !!