മണ്ണാര്‍ക്കാട്: നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളു കളിലേക്കും നഗരസഭ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട പ്രോജക്ട് വഴിയാണ് സര്‍ക്കാര്‍ ഏജന്‍സിയായ എറണാകുളം കാഡ്‌കോ സെന്ററില്‍ നിന്നും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള നുസരിച്ച് സാധനസാമഗ്രികള്‍ എത്തിച്ചത്. നടപ്പുവര്‍ഷം രണ്ട് ല ക്ഷം രൂപ ഉള്‍പ്പെടുന്ന മറ്റൊരു പ്രോജക്ട് കൂടി ഇപ്പോള്‍ പ്രവര്‍ത്തനാ നുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം മ ണ്ണാര്‍ക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ച് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ മാന്‍ ഹംസ കുറുവണ്ണ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് കെ അ ബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍,എം വിജയരാ ഘവന്‍,കെ ലത, കെ വി മുഹമ്മദാലി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കെ കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.