പാലക്കാട്:ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവു മായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനും അഭിപ്രായ സ മന്വയത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്കായി നി യോഗിച്ച ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ റാണി ജോര്‍ജ് ഐ.എ.എ സിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.
ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കുവെച്ച അഭിപ്രായങ്ങളും പരാതികളും പരിശോധിച്ച് തിരഞ്ഞെ ടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് യോഗത്തില്‍ റാണി ജോര്‍ജ് അ റിയിച്ചു. തുടര്‍ന്ന് ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലു മായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും ലഭിച്ച അ പേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും പരിശോധിച്ച് ഫോ മുകള്‍ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടി യായ ജില്ലാ കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഉറപ്പാക്കണമെ ന്നും ആവശ്യപ്പെട്ടു. ജില്ലയിലെ സ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍ കൃ ത്യമായി നടക്കുന്നതില്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സംതൃപ്തി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍. എ.മാരായ കെ.ഡി പ്രസേനന്‍, കെ. ശാന്തകുമാരി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. അനില്‍കുമാര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി. എ ടോംസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.