കല്ലടിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബ ന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാ ലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.കല്ലടിക്കോട് ദീപ ജം ഗ്ഷനില്‍ നടന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനാ യി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍,ഡിവൈ എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍,ജില്ലാ ക മ്മിറ്റി അംഗം ഷാജ് മോഹന്‍,സിപിഎം കരിമ്പ ലോക്കല്‍ സെക്രട്ടറി എന്‍കെ നരായണന്‍കുട്ടി,കെ.സി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും മേഖല സെക്ര ട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

പതാക ഉയര്‍ത്തി

ഡിവൈഎഫ്‌ഐ യൂണിറ്റ്,ബ്ലോക്ക് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്ത ലും പ്രഭാത ഭേരിയും നടന്നു.കരിമ്പ പള്ളിപ്പടി യൂണിറ്റില്‍ ജില്ലാ പ്ര സിഡന്റ് കെസി റിയാസുദ്ദീന്‍ പതാക ഉയര്‍ത്തി.

മേഖല കമ്മിറ്റി അംഗം ജിബിന്‍,പ്രവീണ്‍,സുരേഷ്,സുധീഷ്,സനോജ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!