അലനല്ലൂര്‍: വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് നാന്ദികുറിച്ച് ഭീമനാട് വെള്ളീലകുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആ ഘോഷിച്ചു. 67 ദിവസത്തെ കളമെഴുത്തു പാട്ടിനു സമാപനം കുറി ച്ചാണ് വ്യാഴാഴ്ച താലപ്പൊലി മഹോത്സവം ആഘോഷിച്ചത്. രാവിലെ അഞ്ചരക്ക് ഗണപതി ഹോമവും, താന്ത്രിക പൂജകളും നടന്നു. ഒമ്പതി ന് കാഴ്ചശീവേലി, വൈകുന്നേരം മൂന്ന് ഗജവീരന്മാരുടെ അകമ്പടി യോടെ എഴുന്നള്ളിപ്പ്, തുടര്‍ന്ന് ക്ഷേത്രകുളത്തിനടുത്തെ ആലിന്‍ ചുവട്ടില്‍ അരിയേറ് ശേഷം തിരിച്ചെഴുന്നള്ളിപ്പ് എന്നിവയും നടന്നു. വൈകുന്നേരം ആറരക്ക് കല്ലൂര്‍ ഉണ്ണികൃഷ്ണനും സംഘവും അവതരി പ്പിച്ച മേളവിസ്മയം അരങ്ങേറി. വെള്ളിയാഴ്ച കളംപാട്ട്, പുറത്തെഴുന്ന ള്ളിപ്പ്, നടുവില്‍ ആല്‍ത്തറക്ക് മുന്നില്‍ അരിയേറ് തുടര്‍ന്ന് കൂറവ ലിക്കുന്നത്തോടെ ഈ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തി ന് സമാപനമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്സവം നടന്നത്.