കോട്ടോപ്പാടം: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡു തല സമിതികള്‍ക്കുള്ള പരിശീലനം തുടരുന്നു. കിലയുടെ ആഭിമുഖ്യത്തില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ വാര്‍ ഡുതല ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി.വികസന സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റഫീന മുത്തനില്‍,മെമ്പര്‍മാരായ ഫായിസ ടീച്ചര്‍,കെ.ഹംസ മാസ്റ്റര്‍,കെ. വിനീത,കെ.ടി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
കില ഫാക്കല്‍റ്റി അംഗങ്ങളായ ടി.സദാനന്ദന്‍ മാസ്റ്റര്‍,പി.യുസുഫ് മാസ്റ്റര്‍,കുഞ്ഞീതു മാസ്റ്റര്‍,ടി.ഉമാദേവി ടീച്ചര്‍ എന്നിവര്‍ ക്ലാസ്സെടു ത്തു.22 വാര്‍ഡുകളിലെയും വാര്‍ഡ് തല ജനകീയ സമിതി അംഗ ങ്ങള്‍ക്ക് മൂന്ന് ദിവസം പരിശീലനം നല്കുന്നതിനുള്ള രൂപരേഖ ത യ്യാറാക്കിയിട്ടുണ്ട് എന്നും ബന്ധപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കണ മെന്നും പ്രസിഡന്റ അഭ്യര്‍ത്ഥിച്ചു.
സമൂഹത്തിലെ അതിദരിദ്രരായ അംഗങ്ങളെ ജനകീയ പങ്കാളിത്ത ത്തോടെ കണ്ടെത്തി, അവര്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കി അടുത്ത അഞ്ചു വര്‍ഷത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയു ടെ ലക്ഷ്യം. തദ്ദേശസ്ഥാപനതല, വാര്‍ഡ്തല ജനകീയ സമിതികളും വിവിധ ഫോക്കസ് ഗ്രൂപ്പുകളും ചേര്‍ന്ന് അതിദരിദ്രരായവരുടെ കരട് പട്ടിക തയ്യാറാക്കുകയും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന വിവരശേഖരത്തിലൂടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാ രം ലഭ്യമാക്കിയശേഷം ഭരണസമിതി അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധീ കരിക്കും. തുടര്‍ന്ന് ഓരോ കുടുംബത്തിനും അനുയോജ്യമായ മൈ ക്രോ പ്ലാനുകള്‍ തയ്യാറാക്കി നടപ്പാക്കും.