കൊപ്പം: തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിച്ച മുറക്ക് റിട്ടയര്‍മെന്റ് ആനുകൂല്ല്യം വര്‍ധിപ്പിക്കണമെന്ന് എകെടിഎ കൊപ്പം ഏരിയ വാര്‍ഷിക കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു.പ്രസവാനുകൂല്ല്യം 15000 രൂപ ഒറ്റതവണയായി നല്‍കുക,വിധവകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.കൊപ്പം എകെജി മന്ദിരത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ ധനനായ തയ്യല്‍തൊഴിലാളിക്കുള്ള ധനസഹായവും വിതരണം ചെയ്തു.ഏരിയ പ്രസിഡ ന്റ് ഹരിദാസ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി ശോഭാജി നായര്‍ പ്രവര്‍ത്തന റിപ്പോര്‍ ട്ടും ട്രഷറ വരവു ചെലവു കണക്കും അവതരിപ്പിച്ചു.ലഹരിക്കെതിരെ പ്രതിജ്ഞയു മെടുത്തു.