തെങ്കര: കൊറിയന്‍ ആയോധന കലയായ തായ്ക്വാണ്ടോയില്‍ ഗ്രീന്‍ ബെല്‍റ്റ് നേടി തെ ങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 37 വിദ്യാര്‍ത്ഥിനികള്‍.ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സ്വയം പ്രതിരോധ പരിശീലന പദ്ധതിയാണ് ഇതിന് വഴിയായത്. ജില്ല യിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍ കുട്ടികള്‍ക്കായി 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്വയം പ്രതിരോധ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവു മായ ആരോഗ്യസംരക്ഷണവും ആത്മാഭിമാനത്തോടെയും ആത്മധൈര്യത്തോടെയും സമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. ഇതിനാ യി 40 മണിക്കൂര്‍ നീണ്ട പ്രാഥമിക പരിശീലനമാണ് നല്‍കുന്നത്.
തായ്ക്വാണ്ടോയില്‍ പ്രാഥമിക പരിശീലനം നേടിയ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റോടെ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന താല്‍പ്പര്യം കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ മുന്‍കൈയെടുത്ത് തെങ്കരയിലെ കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലവും ഗ്രേഡിംഗും നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂ ളിലെ 37 പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആന്റ് ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന തായ്ക്വാണ്ടോ അ സോസിയേഷന്‍ ഓഫ് കേരളയുടെ ഗ്രീന്‍ ബെല്‍റ്റും അംഗീകാരപത്രവും ലഭ്യമായത്. ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള എം അനില,കെ മുസ്തഫ, സ്റ്റേറ്റ് ഇന്‍സ്ട്രക്റ്റര്‍ പി ടി മൊയ്തീന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
സ്‌കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗ്രീന്‍ ബെല്‍റ്റ് നേടിയ കുട്ടികളെ അനുമോദിച്ചു. സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് മുഹമ്മദ് ഉനൈസ് അധ്യ ക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ഡി വൈ എസ് പി വി.എ കൃഷ്ണദാസ് മുഖ്യാഥി തിയായി രുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം രത്‌നവല്ലി ആമുഖ പ്രഭാഷണം നടത്തി. പ്രധാന അധ്യാപിക പി കെ നിര്‍മല , വിജയന്‍ മാസ്റ്റര്‍, എസ് എം സി ചെയര്‍മാന്‍ കെ ശിവദാ സന്‍ , പി.ടി എ പ്രതിനിധിളായ ശിവരാജന്‍ ,മനോജ് ,പ്രതീഷ് , അധ്യാപകരായ അശ്‌റഫ് , ദീപു ചന്ദ്രന്‍. എന്നിവര്‍ സംസാരിച്ചു.