ഒറ്റപ്പാലം: തയ്യല്‍ തൊഴിലാളികള്‍ക്കുള്ള എല്ലാ ക്ഷേമനിധി ആനുകൂല്ല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്ന് എകെടിഎ അനങ്ങനടി ഏരിയ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രസവാനുകൂല്ല്യം 15000 രൂപ ഒറ്റതവണയായി നല്‍കുക,വിധവകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.അനങ്ങനടി പഞ്ചായത്ത് കമ്മ്യൂ ണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ഭാസ്‌കരന്‍ ഉദ്ഘാ ടനം ചെയ്തു.ഏരിയ പ്രസിഡന്റ് വി എസ് ദേവയാനി അധ്യക്ഷയായി.ഏരിയ സെക്രട്ടറി പി കെ ഗോപി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ ഇന്ദിര വരവു ചെലവ് കണക്കും അവതരിപ്പിച്ചു.ലഹരിക്കെതിരെ ദൃഢപ്രതിജ്ഞയെടുത്തു.പി അച്യുതന്‍,പി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!