മണ്ണാര്‍ക്കാട്: കാഴ്ചകളുടെ വര്‍ണ്ണച്ചെപ്പ് തുറന്ന ചെട്ടിവേലയോടെ നാടാകെ ഉത്സവമാ ക്കിയ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമായി.വള്ളുവനാടിന്റെ പൂരപ്രൗഢിക്ക് മാറ്റേകി ചെട്ടിവേലയും ദേശവേലകളും പട്ടണത്തെ ജനസാഗരമാക്കി.തിറയും പൂതനും നാടന്‍ കലാരൂപങ്ങളും പൂക്കാവടിയും നിറപ്പകിട്ടേകി. വൈവിധ്യമാര്‍ന്ന വാദ്യമേളങ്ങള്‍ പെരു മ്പറമുഴക്കി.ചെട്ടിവേല അഴകുള്ളതായി.രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് മണ്ണാര്‍ക്കാട്ടുകാര്‍ പൂരം കണ്‍നിറയെ കണ്ടു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കുന്നതിന് ഭഗവതിയു ടെ അനുവാദം തേടുന്ന യാത്രാബലി ക്ഷേത്രത്തില്‍ നടന്നു.താന്ത്രികചടങ്ങുകളു മുണ്ടാ യി.പരമ്പരാഗത ആചാരപ്രകാരം വാളും പരിചയുമേന്തി ഗജവീരന്റെ അകമ്പടിയോടെ പുറപ്പെട്ടു.നാല് ദേശങ്ങളിലുമുള്ള സ്ഥാനീയ ചെട്ടിയാന്‍മാരുടെ വീടുകളിലെത്തി പൂരാ ഘോഷ കമ്മിറ്റി ഭാരവാഹികള്‍ പ്രതിനിധികളെ സ്വീകരിച്ചു.ചെട്ടിയാന്‍മാരെ ആനയി ച്ച് തട്ടകദേശക്കാരും അണി നിരന്നു.മുമ്മൂര്‍ത്തി ക്ഷേത്രം റോഡ് വഴി ആനക്കട്ടി റോഡി ലൂടെ നെല്ലിപ്പുഴ ജംഗ്ഷനിലെത്തി അരകുര്‍ശ്ശി ദേശത്തിന്റെ തുടങ്ങി.പിന്നിലായി ധര്‍ മ്മര്‍കോവിലിന്റെ വേലയും മറ്റ് ദേശവേലകളും അണി നിരന്ന് ഘോഷയാത്രയായി ദേശീയപാതയിലൂടെ ക്ഷേത്രത്തിലേക്ക് നീങ്ങി.
വേലവരവ് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ദേശീയ പാതയുടെ ഇരുവശ ത്തും തമ്പടിച്ചിരുന്നത്.ദേശത്തിന്റെ ആവേശം അണപൊട്ടിയൊഴുകിയ വേലകളെല്ലാം ഉത്സവതനിമ ചോരാത്ത കാഴ്ചകളാല്‍ സമ്പന്നമായിരുന്നു.ഒന്നിന് പിറകെ ഒന്നായെത്തി യ വേലകളെല്ലാം പൂരപ്രേമികളുടെ ഹൃത്തടം നിറച്ചു.ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം, ധര്‍മ്മര്‍ കോവില്‍,ഓട്ടോസ്റ്റാന്റ്‌വേല,അരയങ്ങോട്,മാസപ്പറമ്പ്-കൈതച്ചിറ, മുണ്ടക്ക ണ്ണി,മുക്കണ്ണം,നായാടിക്കുന്ന്,പാറപ്പുറം എതിര്‍പ്പണം ദേശങ്ങളില്‍ നിന്നാണ് വേലകളെ ത്തിയത്.നഗരം ചുറ്റി വൈകീട്ട് ആറരയോടെ വേലകള്‍ ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് ബലിക്കല്‍പുരയില്‍ ദീപാരാധന നടന്നു.വൈകീട്ട് ഏഴ് മണിക്ക് കുന്തിപ്പുഴ ആറാട്ടുകടവില്‍ ഭക്തിസാന്ദ്രമായ ഭഗവതിയുടെ ആറാട്ടും നടന്നു.ആറാട്ട് തിരിച്ചെഴു ന്നെള്ളി ക്ഷേത്രത്തിലെത്തിയ ശേഷം 21 പ്രദക്ഷിണത്തോടെ പൂരത്തിന് കൊടിയി റക്കി.