മണ്ണാര്‍ക്കാട്: ചരക്ക് ലോറി നിര്‍ത്തി ഇറങ്ങുന്നതിനിടെ ഡ്രൈവര്‍ പിറകെ വന്ന മിനി ലോറിയിടിച്ച് മരിച്ചു.പഞ്ചാബിലെ ലുധിയാന റായ്‌ക്കോട്ട് സ്വദേശി ഹര്‍ചന്ദ് സിംഗ് (65) ആണ് മരിച്ചത്.അപകടത്തിന് കാരണമായ മിനി ലോറിയുടെ ഡ്രൈവര്‍ പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെ (65) പൊലീസ് അറസ്റ്റ് ചെയ്തു.വാഹനം കസ്റ്റഡി യിലെടുത്തു.ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.ലോറിയില്‍ സൈക്കിള്‍ ലോഡുമായി കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ഹര്‍ചന്ദ് സിംഗ്.കുന്തിപ്പുഴ പാലം എത്തുന്നതിന് തൊട്ടു മുന്നേ പാതയോരത്ത് വാഹനം നിര്‍ത്തിയ ശേഷം ഇറങ്ങി യതായിരുന്നു.ഇതിനിടെയാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിച്ചത്.നിര്‍ത്താതെ പോയ മിനി ലോറിയെ കാറുകാരന്‍ പിന്തുടര്‍ന്ന് പിടികൂടുകയാ യിരുന്നുവത്രേ.നിര്‍ത്തിയിട്ട ലോറിയ്ക്ക് സമീപം ഹര്‍ചിന്ദ് സിംഗ് നിന്നത് ശ്രദ്ധയില്‍ പ്പെട്ടില്ലെന്നാണ് മിനി ലോറിയുടെ ഡ്രൈവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ ചന്ദ് സിംഗിനെ ഉടന്‍ നാട്ടുകാരും മിനി ലോറി ഡ്രൈവറും ചേര്‍ന്ന് താലൂക്ക് ആശുപ ത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മണ്ണാര്‍ക്കാട് പൊലീസെത്തി മേല്‍നടപടികള്‍ സ്വീക രിച്ചു.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മരിച്ച ഹര്‍ചന്ദ് സിംഗിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.ഇവര്‍ ബുധനാഴ്ച പാലക്കാടെത്തുമെന്നാണ് അറിയുന്നത്.