Month: November 2021

കല്ലടി കോളേജില്‍ സമയക്രമം; എം.എസ്.എഫ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:കോവിഡിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തില്‍ മ ണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ക്ലാസിന്റെ സമയക്രമം രാവിലെ 8. 30 മുതല്‍ ഉച്ചയ്ക്ക് 1. 30 വരെയുള്ളത് മാറ്റി നിശ്ചയിക്ക ണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സമരം നടത്തി.മലപ്പുറം ജില്ലയി ല്‍ നിന്നുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് നിലവിലെ…

ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

തച്ചനാട്ടുകര: നാട്ടുകല്ലിന് സമീപം അമ്പത്തിയഞ്ചാം മൈലില്‍ ഒരേ ദിശയില്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. മല പ്പുറം പള്ളിക്കല്‍ പുളിയപ്പറമ്പ കുണ്ടില്‍ വീട്ടില്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അലി (34) ആണ് മരിച്ചത്.ലോട്ടറി വില്‍പ്പന…

സിപിഎം മണ്ണാര്‍ക്കാട്
ഏരിയ സമ്മേളനം തുടങ്ങി

തച്ചമ്പാറ: വനാതിര്‍ത്തിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി താമസിച്ചു വ രുന്ന ചെറുകിട കര്‍ഷകര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നും ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്ല്യ ത്തിന് ശാശ്വത പരിഹാരം കാണണമെന്നും സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.തച്ചമ്പാറ കെഎ വിശ്വനാഥന്‍ മാ സ്റ്റര്‍…

നഗരത്തിലെ ഗതാഗത പരിഷ്‌കാരം; രണ്ടാം ഘട്ട യോഗം 19ന്

മണ്ണാര്‍ക്കാട് :നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതി നായുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ രണ്ടാംഘട്ട യോഗം 19 ന് രാവിലെ 10.30ന് നഗരസഭാ ഹാളില്‍ ചേരും.ഓട്ടോ സ്റ്റാന്റ്,ബസ് സ്‌റ്റോപ്പുകള്‍ എന്നിവയുടെ ക്രമീകരണം,ലിങ്ക് റോഡുകളിലൂടെ വാഹനങ്ങള്‍ വഴി തിരിച്ച് വിടല്‍,കോടതിപ്പടിയിലുള്‍പ്പടെ രൂക്ഷ മാകുന്ന കുരുക്കഴിക്കാനുള്ള…

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍
ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍
ആരംഭിക്കുന്നതിന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങ ളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ ആരം ഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോ ര്‍ജ് അറിയിച്ചു.ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം വര്‍ധി പ്പിക്കുന്നതിനും…

വയോധികയുടെ വയറ്റില്‍ നിന്നും നാലേ മുക്കാല്‍ കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

മണ്ണാര്‍ക്കാട്:60 വയസുകാരിയുടെ വയറ്റില്‍ നിന്നും നാലേമുക്കാല്‍ കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയിലാണ് സംഭവം.കോവിഡ് ബാധിച്ച് ചികിത്സയിലായി രുന്ന വയോധികയെ ചികിത്സയുടെ ഭാഗമായി പെരിന്തല്‍മണ്ണ സ്വ കാര്യ ആശുപത്രിയില്‍ സി.ടി.സ്‌കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ മുഴ കണ്ടെത്തിയത്.തുടര്‍ന്ന്…

കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചു: മന്ത്രി പി.പ്രസാദ്

പട്ടാമ്പി: കേരഗ്രാമം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായ ത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍…

കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിംഗ് സംവിധാനം തുടങ്ങി

ചിറ്റൂര്‍: കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ അനര്‍ട്ട് സ്ഥാപിച്ച കൃ ഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റും ഇറിഗേഷന്‍ വകുപ്പിന്റെ പ്രി സിഷന്‍ ഫാമിംഗ് സംവിധാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാന ത്തൊട്ടാ കെ…

സിപിഎം ഏരിയ സമ്മേളനം
നാളെ തച്ചമ്പാറയില്‍ തുടങ്ങും

തച്ചമ്പാറ : സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളിലായി തച്ചമ്പാറ കെജിഎം ഓഡിറ്റോറിയത്തില്‍ നടക്കും. 30 വര്‍ഷത്തിനുശേഷമാണ് ഏരിയ സമ്മേളനത്തിന് തച്ച മ്പാറ ആതിഥ്യമരുളുന്നത്. 213 ബ്രാഞ്ച് കമ്മിറ്റികളിലായി, 11 ലോക്ക ല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 129 പേരും,…

സഹായധനം കൈമാറി

മണ്ണാര്‍ക്കാട്: അപകടത്തില്‍ പരിക്കേറ്റ ഓട്ടോ തൊഴിലാളിക്ക് കൈ ത്താങ്ങുമായി മലബാര്‍ ഓട്ടോ ബ്രദേഴ്‌സ്.ഓട്ടോ തൊഴിലാളിയായ മൈലാംപാടം സ്വദേശി ജംഷീറിന് കൂട്ടായ്മ സ്വരൂപിച്ച 12,500 രൂപ കൈമാറി.കമ്മിറ്റി എക്‌സിക്യുട്ടീവ് മെമ്പര്‍ ചേര്‍ന്നാണ് തുക കൈ മാറിയത്.

error: Content is protected !!