മണ്ണാര്‍ക്കാട് : കൊറ്റിയോട് കാരക്കുന്നില്‍ വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യക്കുറുശ്ശി കൊറ്റിയോട് ചുണ്ടക്കുഴി വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ലക്ഷ്മി (76) ആണ് മരിച്ചത്.ഇന്ന്‌ രാവിലെ കാരക്കുന്നിലുള്ള മകളുടെ വീടിനുസമീപത്തെ കിണറ്റിലാണ് സംഭവം. ഇവരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു ക്കള്‍ നടത്തിയ തിരച്ചലിലാണ് കിണറില്‍ വീണുകിടക്കുന്നനിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ച പ്രകാരം അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാരക്കുന്നിലുള്ള മകളുടെ വീട്ടിലാണ് ഇവര്‍ കുറച്ചുദിവസങ്ങ ളായി താമസം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മക്കള്‍: ഗീത, രാജഗോപാലന്‍. മരുമകന്‍: ഉണ്ണികൃഷ്ണന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!