തച്ചനാട്ടുകര: നാട്ടുകല്ലിന് സമീപം അമ്പത്തിയഞ്ചാം മൈലില്‍ ഒരേ ദിശയില്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. മല പ്പുറം പള്ളിക്കല്‍ പുളിയപ്പറമ്പ കുണ്ടില്‍ വീട്ടില്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അലി (34) ആണ് മരിച്ചത്.ലോട്ടറി വില്‍പ്പന തൊഴി ലാളിയായി ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന്‍ (61) നാണ് പരിക്കേറ്റ ത്.ഇയാളെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.ബൈക്കില്‍ മലപ്പുറത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്നു മരിച്ച അലി.സ്‌കൂട്ടി യാത്രക്കാരനായ ബാലകൃഷ്ണന്‍ പാതയുടെ നടുഭാഗ ത്തേക്ക് കയറുന്നതിനിടെ പിന്നില്‍ വരികയായിരുന്ന അലിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.പരിക്കേറ്റ ഇരുവരേയും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.മരിച്ച മുഹമ്മദലിയുടെ ഉമ്മ: കുഞ്ഞാത്തുട്ടി,ഭാര്യ: ഹസീന,മക്കള്‍:അമന്‍.കബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുളിയംപറമ്പ് ജുമാമസ്ജിദില്‍.