അലനല്ലൂര്‍ : ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പണ്ഡിതപ്രതിഭ വിദ്വാന്‍ ഇസ്ഹാഖ് സാഹിബിനെ കുറിച്ച് ഡോ.കെ.ടി ജലീല്‍ എഴുതിയ വിദ്വാന്‍ ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 22ന് അലനല്ലൂരില്‍ നടക്കും. വൈകിട്ട് നാലിന് ക്രൗണ്‍ ഓഡി റ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പുസ്തകം പ്രകാ ശനം ചെയ്യും.
കവിയും ഗ്രന്ഥകാരനും വിവര്‍ത്തകനുമായിരുന്ന എ. ഇസ്ഹാക്ക് സാഹിബ് ഭഗവദ്ഗീത മലയാളത്തിലേക്ക് കൈരളി ഭഗവദ്ഗീത എന്നപേരില്‍ പരിഭാഷപ്പെടുത്തിയതോടു കൂടിയാണ് ശ്രദ്ധേയനായത്.വളരെ പ്രസിദ്ധമായ ‘മനുസ്മൃതി’യും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ മുസ്ലീം പണ്ഡിതന്‍ എന്ന ബഹുമതിയും ഇസ്ഹാക്ക് സാഹി ബിനുള്ളതാണ്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളം വിദ്വാന്‍ ബിരുദമെടുത്ത ഇസ്ഹാക്ക് സാഹിബ് കരുനാഗപ്പള്ളി മുസ്ലീം എല്‍.പി.എസില്‍ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പണ്ഡിറ്റായി ഉദ്യോഗക്കയറ്റം ലഭിച്ചത് പാലക്കാട് ജില്ലയിലെ കണ്ണാടി ഹൈസ്‌ക്കൂളിലായിരുന്നു. അലനല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പ്രഥമ അദ്ധ്യാപകനായിരിക്കെ 1970 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. നാട്ടിലെത്തി ശിഷ്ടജീവിതം പൂര്‍ണ്ണമായി സാഹിത്യ സപര്യക്കായി സമര്‍പ്പിച്ചു.
കരുനാഗപ്പള്ളി താലൂക്കില്‍ മരുതൂര്‍കുളങ്ങര ഗ്രാമത്തിലെ പ്രസിദ്ധമായ ‘വാഴയത്ത്’ തറവാട്ടില്‍ ശ്രീമാന്‍ അലിക്കുഞ്ഞിന്റെ മകനായിട്ടാണ് അദ്ദേഹം 1917 ലാണ് ജനനം. അമ്മാവനായ യൂസഫ് ഇസുദീന്‍ മൗലവിയില്‍ നിന്നും ലഭിച്ച ഭാഷാപരിചയത്തിലൂടെ സംസ്‌കൃതത്തില്‍ അദ്ദേഹം അവഗാഹം നേടിയിരുന്നു. വേണ്ടത്ര വിശകലനം ചെയ്യാ തെ പോയ ഇസ്ഹാഖ് സാഹിബിന്റെ എഴുത്തുകളെ ആഴത്തില്‍ പരിശോധി ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ കുറിച്ച് കെ.ടി ജലീല്‍ പുസ്തമെഴുതിയത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എം കേശവന്‍ നമ്പൂതിരി സ്മാരക ട്രസ്റ്റ്, അലനല്ലൂര്‍ കലാസമിതി, കാഴ്ച വായനശാല, ദിശ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. പി.എം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനാകും. പ്രൊഫ വി.കാര്‍ത്തികേയന്‍ പുസ്തകം പരിച യപ്പെടുത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, ഡോ. കെ.ടി ജലീല്‍, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, അസീ സ് ഭീമനാട്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.എ സുദര്‍ശനകുമാര്‍, കണ്‍വീനര്‍ ഫിറോസ് കീടത്ത് എന്നിവര്‍ സംസാരിക്കും.