മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്റെ ഭാഗമായി തെങ്കര പഞ്ചായത്തില്‍ നിര്‍വഹണ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഉനൈസ് നെച്ചിയോടന്‍, കെ.പി ജഹീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍, ഗ്രാമ പഞ്ചായത്ത് സെ ക്രട്ടറി ഇന്‍ചാര്‍ജ് പി.ഗീത, വിവിധ രാഷ്ട്രീയ കക്ഷി, യുവജന സംഘടനാ പ്രതിനിധി കളായ പി.രാധാകൃഷ്ണന്‍, ഹരിദാസന്‍ ആറ്റക്കര, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, ഗിരീഷ് ഗുപ്ത, വിവേക് മെഴുകുംപാറ, പി.സി ഇബ്രാഹിം ബാദുഷ, ഭരത് ചേറുംകുളം, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ മീന പ്രകാശന്‍, റിസോഴ്‌സ് പേഴ്‌സന്‍ മിഥുന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.