മണ്ണാര്‍ക്കാട്:കോവിഡിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തില്‍ മ ണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ക്ലാസിന്റെ സമയക്രമം രാവിലെ 8. 30 മുതല്‍ ഉച്ചയ്ക്ക് 1. 30 വരെയുള്ളത് മാറ്റി നിശ്ചയിക്ക ണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സമരം നടത്തി.മലപ്പുറം ജില്ലയി ല്‍ നിന്നുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് നിലവിലെ സമയത്ത് കോളേ ജില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും,പലരും സമയക്രമം പാലിക്കാന്‍ കോളേജിന് സമീപം വാടകക്ക് വീടെടുത്ത് നില്‍ക്കേണ്ട അവസ്ഥ യാണെന്നും എം.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു.ഇക്കാര്യം മന സ്സിലാക്കി മാനേജ്‌മെന്റ് രാവിലെ 9. 30 മുതല്‍ 3. 30 വരെയോ, പത്തു മുതല്‍ നാലുവരെയോ ക്ലാസ്സുകളുടെ സമയക്രമത്തില്‍ മാറ്റം വരു ത്തണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.എം.എസ്.എഫ് നേതാ ക്കളായ അല്‍ത്താഫ്, വഹാബ്, ആബിദ്, ഹാസിം, ഷഹീന്‍, സല്‍ മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!