മണ്ണാര്‍ക്കാട്:60 വയസുകാരിയുടെ വയറ്റില്‍ നിന്നും നാലേമുക്കാല്‍ കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയിലാണ് സംഭവം.കോവിഡ് ബാധിച്ച് ചികിത്സയിലായി രുന്ന വയോധികയെ ചികിത്സയുടെ ഭാഗമായി പെരിന്തല്‍മണ്ണ സ്വ കാര്യ ആശുപത്രിയില്‍ സി.ടി.സ്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ മുഴ കണ്ടെത്തിയത്.തുടര്‍ന്ന് ന്യൂ അല്‍മ ആശുപത്രിയില്‍ ഡോ.കമ്മാപ്പ യുടെ അടുത്തെത്തുകയായിരുന്നു.ബുധനാഴ്ചഡോ.കെ.എ.കമ്മാപ്പ, ഡോ.ദിവാകര്‍,ഡോ.റംഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു.