തച്ചമ്പാറ: വനാതിര്‍ത്തിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി താമസിച്ചു വ രുന്ന ചെറുകിട കര്‍ഷകര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നും ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്ല്യ ത്തിന് ശാശ്വത പരിഹാരം കാണണമെന്നും സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.തച്ചമ്പാറ കെഎ വിശ്വനാഥന്‍ മാ സ്റ്റര്‍ നഗറില്‍ (കെജിഎം ഓഡിറ്റോറിയം) എം ഉണ്ണീന്‍ പതാക ഉയര്‍ ത്തിയതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളന ത്തിന് തുടക്കമായത്.

സംസ്ഥാന സമിതി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെകെ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.എന്‍ കെ നാരായണ ന്‍കുട്ടി രക്തസാക്ഷി പ്രമേയവും എം വിനോദ്കുമാര്‍ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ പ്രവര്‍ത്തന റി പ്പോര്‍ട്ടും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ ശശി,ടിഎന്‍ കണ്ടമുത്തന്‍ എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ ഒ.നാരായണന്‍ കുട്ടി സ്വാഗതം പറഞ്ഞു

എം ജയകൃഷ്ണന്‍,കെഎന്‍ സുശീല,കെ മുഹമ്മദ്,കെപി മണികണ്ഠന്‍ എന്നിവരടങ്ങിയതാണ് പ്രസീഡിയം.കെ ശോഭന്‍കുമാര്‍,കെ എ സു ദര്‍ശനകുമാര്‍,പി മനോമോഹനന്‍,കെസി റിയാസുദ്ദീന്‍,എ ഷൗക്ക ത്ത് എന്നിവര്‍ പ്രമേയ കമ്മിറ്റിയും വിസി കാര്‍ത്ത്യായനി,കെ സ ന്തോഷ്,പി അബ്ദുള്‍ സലീം,കെപി ജയരാജ്,സി രാമന്‍കുട്ടി എന്നിവര്‍ മിനുട്‌സ് കമ്മിറ്റിയും,ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയില്‍ പി ഉണ്ണികൃഷ്ണന്‍, ശ്രീരാജ്,കെഎസ് കൃഷ്ണദാസ്,ലിലീപ് കുമാര്‍,ടികെ സുനില്‍ എന്നിവ രുമാണ്.

ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ 213 ബ്രാഞ്ച് കമ്മി റ്റികളിലായി, 11 ലോക്കല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 129 പേ രും, 20 ഏരിയാ കമ്മിറ്റി അംഗങ്ങളും,ജില്ലാ സംസ്ഥാന കമ്മിറ്റികളെ പ്രതിനിധീകരിക്കുന്നവരും ഉള്‍പ്പെടെ 153 പേരാണ് പങ്കെടുക്കുന്ന ത്.വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഏരിയ കമ്മിറ്റി യോഗം ചേരും. തുടര്‍ ന്ന് ഏരിയ സെക്രട്ടറിയുടെ മറുപടി, തെരഞ്ഞെടുപ്പുകള്‍, ക്രെഡന്‍ ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം എന്നിവയും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!