മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ വേലികൊണ്ട് ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാവുന്ന അത്യാധുനിക സമൂഹമായി നാം മാറുകയാണെന്ന് റെവന്യുവകുപ്പ് മന്ത്രി കെ. രാജന്‍. കരിമ്പ-2 സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍ വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി സര്‍വേ വകുപ്പ് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നു. അതിവേഗതയിലാണ് അഭിമാനകരമാ യ പ്രവര്‍ത്തനം നടത്തുന്നത്.
റെവന്യു, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ചേര്‍ത്ത് രാജ്യത്താദ്യ മായി ഒരു സംയോജിത പോര്‍ട്ടല്‍ കൊണ്ട് വരും ഇതോടെ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭൂമിയുടെ സ്വഭാവവും ഇനവും സ്‌കെച്ചുമെല്ലാം അറിയാനാകും. ഇത് വിപ്ലവകര മായ മാറ്റത്തിന് വഴിവെയ്ക്കും. ഭൂമി കൈമാറ്റം നടക്കുമ്പോള്‍ തര്‍ക്കങ്ങളും ആശങ്കക ളുമില്ലാത്തവിധം റെവന്യു വകുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുമെന്നും മന്ത്രി പറ ഞ്ഞു.
വില്ലേജ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ ഫയലുകളും സ്മര്‍ട്ടായിക്കൊണ്ടിരിക്കു ന്നുവെന്നും നൂറുദിന പരിപാടികളുടെ ഭാഗമായി പത്ത് രാജ്യങ്ങളിലെ കേരളീയര്‍ക്ക് പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ വഴി റവന്യുവകുപ്പുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ. ശാന്തകുമാരി എം. എല്‍.എ അധ്യക്ഷയായി. ശിലാഫലകം അനാച്ഛാദനവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒാമന രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമള കുമാരി, കെ.സി ഗിരീഷ്, എച്ച്. ജാഫര്‍, ബീന ചന്ദ്രകുമാര്‍, റെമീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.കെ നാരായണന്‍കുട്ടി, കെ. രാധാകൃഷ്ണന്‍, ചന്ദ്രകുമാര്‍, രമേശ്, ഗോപിനാഥ്, ഉണ്ണിക്കുട്ടന്‍, റെവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു.