Day: March 31, 2023

ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം

അഗളി: അട്ടപ്പാടി ചിണ്ടക്കിയില്‍ ഓടി കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം.ജീപ്പ് കുത്തിമറിച്ചിട്ടു.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ഡ്രൈവര്‍ ചന്ദ്രന് പരിക്കേറ്റു.വെള്ളമാരി ഊരിന് സമീപവും കാട്ടാനക്കൂ ട്ടമെത്തിയതായി പറയുന്നു.

വയോജനങ്ങള്‍ക്ക് കട്ടില്‍
വിതരണം ചെയ്തു

കോട്ടോപ്പാടം : പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.12 ലക്ഷം രൂപ ചെലവില്‍ 278 കട്ടിലുകളാണ് വിതരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്ര സിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ റഫീന…

ചതുപ്പിലകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കുമരംപുത്തൂര്‍: പാടത്തുള്ള കിണറിലെ ചതുപ്പിലകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.കുമരംപുത്തൂര്‍ കുളപ്പാടത്ത് ചാലിയംപറമ്പില്‍ രാംദാസിന്റെ നാല് വയസുള്ള കറവപ്പശുവാണ് പാടത്തുള്ള കിണറില്‍ വീഴുകയും ഇതിനുള്ളിലെ ചതു പ്പില്‍ താഴുകയുംചെയ്തത്. വിവരമറിയിച്ചത് പ്രകാരം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഹോസ് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ സുരക്ഷിതമായി…

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന്റെ
ഒപ്പം ഒപ്പത്തിനൊപ്പം
പദ്ധതിക്ക് അംഗീകാരം

അലനല്ലൂര്‍: എല്ലാ കുട്ടികള്‍ക്കും എഴുത്തും വായനയും പഠിപ്പിക്കാനായി സ്‌കൂളുകള്‍ നടപ്പിലാക്കിയ തനത് പരിപാടിയില്‍ അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന് നേട്ടം.ഒപ്പം ഒപ്പത്തിനൊപ്പം എന്ന പദ്ധതിക്കാണ് ജില്ലയില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ജില്ലയിലെ ബി ആര്‍സികള്‍ മുഖേന,പഠന പാഠ്യേതര മേഖലകളിലെ ഉന്നമനത്തിനായി സമഗ്രശിക്ഷാ…

error: Content is protected !!