മണ്ണാര്‍ക്കാട്: ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ പൊലിസ് അത്്ലറ്റിക്സ് ക്ലസ്റ്റര്‍ ചാംപ്യ ന്‍ഷിപില്‍ ബി.എസ്.എഫിനു വേണ്ടി 200 മീറ്ററിലും 4×100 മീറ്റര്‍ റിലേയിലും റെക്കോ ഡോടെ സ്വര്‍ണം നേടിയ മണ്ണാര്‍ക്കാട് തെന്നാരി പയ്യുണ്ട വീട്ടില്‍ ജിഷ്ണു പ്രസാദിന് നാട് സ്നേഹോഷ്മള വരവേല്‍പ്പ് നല്‍കി. തെന്നാരി ജനകീയ കൂട്ടായ്മയും നവോദയ ക്ലബ്ബും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. നഗരത്തിലെ ആശുപത്രിപടി ഭാഗത്തു നിന്നും ബൈക്ക് റാലിയോടെ തെന്നാരി സെന്ററിലെ സ്വീകരണസ്ഥലത്തെത്തിച്ചു. തുടര്‍ന്നുനടന്ന അനുമോദനസമ്മേളനം നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി അധ്യക്ഷയായി. മുന്‍ വില്ലേജ് ഓഫീസര്‍ അരവിന്ദാക്ഷന്‍, രാധാകൃഷ്ണന്‍, പി.അനൂപ്, പി.സതീഷ് , വി.കെ. മുരളി, കെ.പി.അപ്പു, വി.കെ. ഉണ്ണി, അപ്പുക്കുട്ടന്‍, രവി എറാട്ട്, അഡ്വ. ജയേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.