കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ലോകഭിന്നശേഷി ദിനാചരണം നട ത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി സാദിക്ക് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ദീപ ഷിന്റോ അധ്യക്ഷയായി. മിമിക്രിതാരം കെ.പി സുധീര്‍ബാബു മുഖ്യാതിഥിയായി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ടി.രാജകൃഷ്ണന്‍, സി.പി വിജയന്‍, ഷെറീന തയ്യില്‍, പി.ഇ സുധ, മുഹമ്മദ് സലീം, രഞ്ജിത, ഫസ്‌ന എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.