അലനല്ലൂര്‍: എല്ലാ കുട്ടികള്‍ക്കും എഴുത്തും വായനയും പഠിപ്പിക്കാനായി സ്‌കൂളുകള്‍ നടപ്പിലാക്കിയ തനത് പരിപാടിയില്‍ അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന് നേട്ടം.ഒപ്പം ഒപ്പത്തിനൊപ്പം എന്ന പദ്ധതിക്കാണ് ജില്ലയില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ജില്ലയിലെ ബി ആര്‍സികള്‍ മുഖേന,പഠന പാഠ്യേതര മേഖലകളിലെ ഉന്നമനത്തിനായി സമഗ്രശിക്ഷാ കേരള നടപ്പിലാക്കിയ നൂതന പദ്ധതിയാണ് ഉപജില്ലയ്ക്ക് മികവ് നേടി നല്‍കിയത്.ഉപജില്ലകളില്‍ നിന്ന് ശേഖരിച്ച പദ്ധതികളില്‍ എല്‍പി വിഭാഗത്തില്‍ മികച്ചു നിന്നത് എഎംഎല്‍പി സ്‌കൂളിന്റെ ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയായിരുന്നു.
കോവിഡ് കാലത്ത് ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഓണ്‍ലൈനായി മാത്രം പഠിച്ച് മൂന്നി ലെത്തിയ കുട്ടികള്‍ക്ക് അക്ഷരപ്പിശകും അടയാളങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള വൈ കല്ല്യവും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മാതൃഭാഷയില്‍ എഴുത്തും വായനയും സ്വായത്തമാ ക്കാന്‍ പദ്ധതി തുടങ്ങിയത്.സ്‌കൂള്‍ അധികൃതരുടെയും പിടിഎയുടേയും യോഗത്തിലാ യിരുന്നു തീരുമാനം.ജൂണില്‍ മൂന്ന്,നാല് ക്ലാസുകള്‍ക്ക് ഇതിന്റെ ഭാഗമായി പരീക്ഷ നടത്തി.31 കുട്ടികളെ തെരഞ്ഞെടുത്തു.ഇവര്‍ക്കുള്ള എല്ലാ പഠനസാമഗ്രികളും പിടിഎ നല്‍കി.മൂന്ന് മാസത്തിനുള്ളില്‍ 60 പിരീഡ് ക്ലാസുകള്‍ നല്‍കി.തുടര്‍ന്ന് പരീക്ഷ നടത്തി യപ്പോള്‍ 90 ശതമാനം കുട്ടികളും പ്രതിസന്ധി മറികടന്നതായി കണ്ടെത്തി. പഠനപുരോ ഗതി രക്ഷിതാക്കളെയും ബോധ്യപ്പെടുത്തി.എല്ലാവരുടേയും പിന്തുണയാണ് വിജയത്തി ന് പിന്നിലെന്ന് പ്രധാന അധ്യാപകന്‍ കെ എ സുദര്‍ശനകുമാര്‍ പറഞ്ഞു.