മണ്ണാര്‍ക്കാട് : ജോബ് ബാങ്ക് മണ്ണാര്‍ക്കാടും എസ്.ബി.ഐ. ലൈഫ്, ഐ.സി.ഐ.സി.ഐ. പ്രുഡെന്‍ഷ്യല്‍ എന്നിവര്‍ സംയുക്തമായി തൊഴില്‍മേള നടത്തി. ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നടന്നു. കോടതിപ്പടിയിലെ ജോബ് ബാങ്ക് ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. ജോബ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് മുഹമ്മദ്, പ്രമോദ്. കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.