വെട്ടത്തൂര്‍: വെട്ടത്തൂരിനെ ഹരിതാഭമാക്കാന്‍ മലപ്പുറം സാമൂഹ്യവനവല്‍ക്കരണ വിഭാ ഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമഹരിത സമിതി രൂപവത്കരിച്ചു. ഹരിതസമിതി പ്ര വര്‍ത്തനങ്ങളുടെ അടിസ്ഥാനമായ സൂക്ഷ് ആസൂത്രണ രേഖ തയാറാക്കുന്നതിന് പങ്കാ ളിത്ത ഗ്രാമ വിശകലന പ്രക്രിയയും നടന്നു. വനേതര പ്രദേശങ്ങളിലെ പരിസ്ഥിതി സം രക്ഷണത്തിന് പങ്കാളിത്ത വനപരിപാലന മാതൃകയുടെ വ്യാപനമെന്ന രീതിയില്‍ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമ -ബ്ലോക്ക് ഹരിത സമിതി. സാമൂഹിക പങ്കാ ളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കലും ഇത്തരംപ്രവര്‍ത്തനങ്ങളില്‍ പുതുതലമുറയെ കൂടി കണ്ണികളാക്കുകയും ലക്ഷ്യമിടുന്നു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യഗ്രാമ ഹരിത സമിതിയാണ് വെട്ടത്തൂരിലേത്. പ്രസിഡന്റായി ഷംസുദ്ധീന്‍ പച്ചീരിയേയും വൈസ് പ്രസിഡന്റായി പി.വി ഭാനുമതിയേയും ട്രഷററായി കെ. സൈഫുന്നിസയേയും തിരഞ്ഞെടുത്തു.
വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ്, ഫോറസ്ട്രി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഹരിതഗ്രാമ സംഗമവും നടത്തി. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ ഉദ്ഘാ ടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷന്‍ ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ഓ ഫ് ഫോറസ്റ്റ് മുഹമ്മദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ ജലീല്‍ കണക്കപ്പിള്ള, ഹംസക്കുട്ടി, ബ്ലോക്ക് ഹരിത സമിതി പ്രസിഡന്റ് റഷീദ് പേരയി ല്‍, പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓ ഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍, ഗ്രീന്‍ കണ്‍സര്‍വേറ്റര്‍ കെ.പി മണികണ്ഠന്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി,എസ് നിഷാല്‍, സമിതി മെമ്പര്‍ സെക്രട്ടറി എസ്. അമീന്‍, എന്‍.എസ്.എസ്. ലീഡര്‍മാരായ കെ.പി മുഹമ്മദ് അസ്‌ലം, എം.കെ മുഹമ്മദ് സുദൈസ്, ജിയ ജോണ്‍സ ണ്‍, അനഖ ദാസ്, അനുശ്രീ എന്നിവര്‍ പങ്കെടുത്തു.