മെസ്സി ആഗ്രഹിക്കുകയാണെങ്കില്‍ മെസ്സിക്ക് ഈ സീസണ്‍ അവസാനം ബാഴ്സലോണ വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും എന്ന് ക്ലബ് പ്രസിഡന്റ് ബാര്‍തമെയു. മെസ്സിക്ക് ബാഴ്സലോണയില്‍ 2021 വരെ കരാര്‍ ഉണ്ട്. പക്ഷെ മെസ്സിയുടെ കരാര്‍ വ്യവസ്ഥ പ്രകാരം കരാര്‍ എത്ര ഉണ്ടെങ്കിലും ഏതു സീസണ്‍ അവസാനവും ക്ലബ് വിടാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഇത്തരമൊരു കരര്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട് എന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു.
ഇനിയേസ്റ്റ, പുയോള്‍, സാവി എന്നിവര്‍ക്ക് ഒക്കെ മുമ്ബ് ഇങ്ങനെയുള്ള കരാര്‍ ബാഴ്സലോണ കൊടുത്തിരുന്നു. അതാണ് ഇപ്പോള്‍ മെസ്സിക്കും ലഭിക്കുന്നത്. പക്ഷെ അതോര്‍ത്ത് ഭയക്കെണ്ട എന്നും മെസ്സി ബാഴ്സലോണയില്‍ തുടരും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മെസ്സി ബാഴ്സലോണ എന്ന ക്ലബിന്റെ അതിഭയങ്കര ആരാധകന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.