തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം കാംപെയിനിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലധികമായി നടത്തിയ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ ഒരു ഘട്ടം ഇതോടെ ഗ്രാമ പഞ്ചായത്ത് പിന്നിട്ടതായി പ്രഖ്യാപനം നിര്‍വ്വ ഹിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം പറഞ്ഞു. ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് അധ്യക്ഷയായി.ജനപ്രതിനിധികളായ പി. രാധാകൃഷ്ണന്‍, കെ.പി ഇല്യാസ്, പി.എം ബിന്ദു,ബീന മുരളി,എം സി രമണി,ഗ്രാമ പഞ്ചാ യത്ത് സെക്രട്ടറി എന്‍ രാധമ്മ,അസി.സെക്രട്ടറി പി. നാരായണന്‍, ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മുസ്തഫ,ജെ.എച്ച്.ഐ. പ്രിയന്‍,പി.രാധാകൃഷ്ണന്‍ ,സതീ ശന്‍ ചെത്തല്ലൂര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍,ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
