മണ്ണാര്‍ക്കാട് :നഗരസഭയില്‍ ആദ്യമായി അംഗനവാടി കം ക്രഷ് പദ്ധതി പോത്തോഴി ക്കാവ് അംഗനവാടിയില്‍ തുടങ്ങി. നഗരസഭ പരിധിയില്‍ താമസിക്കുന്ന ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയുള്ളതാണിത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്. കുട്ടിക ളെ പരിപാലിക്കുന്നതിനായി ഒരു വര്‍ക്കര്‍ ഒരു ഹെല്‍പ്പര്‍ എന്നിവരുടെ സേവനവുമുണ്ട്. തികച്ചും സൗജന്യമായാണ് ക്രഷിന്റെ സേവനം ലഭ്യമാക്കുന്നത്. മണ്ണാര്‍ക്കാട് ഐസി ഡിഎസ് പ്രോജക്റ്റിന്റെ കീഴില്‍ നഗരസഭയിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന ത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍, കൗണ്‍ സിലര്‍മാരായ സൗദാമിനി, യൂസഫ് ഹാജി, സിന്ധു, കയറുന്നീ സ, സി.ഡി.പി.ഒ. സ്വപ്ന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്രീലത തുടങ്ങി യവര്‍ പങ്കെടുത്തു.
