മണ്ണാര്‍ക്കാട് : നഗരസഭയിലെ 60വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം തുടങ്ങി.വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 2500 പേര്‍ക്കാ ണ് നഗരസഭ കിറ്റ് നല്‍കിയത്. ഗോതമ്പുപൊടി, നുറുക്ക്, റാഗി, മട്ട അവല്‍, ഓട്‌സ്, ഈത്തപ്പഴം, ചായപ്പൊടി, കടല, ചെറുപയര്‍ തുടങ്ങി പത്തോളം സാധനങ്ങളാണ് കിറ്റിലുള്ളത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷെഫീക്ക് റഹ്മാന്‍, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഇബ്രാഹിം, കയറുന്നിസ, മുജീബ് ചേലോത്ത്, കമലാക്ഷി, ലക്ഷ്മി, അമുദ, കദീജ, യൂസഫ് ഹാജി, നഗരസഭാ സെക്രട്ടറി എം.സതീഷ്‌കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥ ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു. 6,7,12,13,14,15,16 എന്നീ വാര്‍ഡുകളിലെ 600ഓളം ഗുണഭോക്താക്കള്‍ക്കാണ് ഇന്ന് കിറ്റുകള്‍ നല്‍കിയത്. ബാക്കിയുള്ള വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ വിതരണം ചെയ്യും. ഇന്നവേഷന്‍ പ്രൊജക്ടിലൂടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളതും 60വയസ് പൂര്‍ത്തിയാ യതുമായ മുഴുവന്‍ വയോജനങ്ങള്‍ക്കും കിറ്റുകള്‍ നല്‍കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
