മണ്ണാര്‍ക്കാട് : കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി കാഞ്ഞിരപ്പുഴ അണ ക്കെട്ടില്‍ ഇപ്പോഴുള്ളത് 30ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം. ഇതില്‍ 10ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം കുടിവെള്ളത്തിന് മാത്രമുള്ളതാണ്. വേനല്‍ കനത്തെങ്കിലും ശുദ്ധജ ലവിതരണം പ്രതിസന്ധിയിലാകാതിരിക്കാന്‍ അണ ക്കെട്ടില്‍ ആവശ്യത്തിന് ജലം കരുതിവെച്ചിട്ടുണ്ട് ജലസേചന വകുപ്പ്. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് നഗരസഭകളിലും കട മ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, വാണിയംകുളം, ചളവറ, നെല്ലായ, വല്ലപ്പുഴ, തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായ ത്തുകളിലുമുള്ള നെല്‍ കൃഷിക്കും മറ്റു കൃഷികള്‍ക്കും കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

അണക്കെട്ടിന്റെ പരമാവധി ജലസംഭരണ ശേഷി 95.50 മീറ്ററാണ് (70.80 ദശലക്ഷം മീറ്റര്‍ ക്യൂബ്). ഇന്നലെ 89.35 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവ സം 88.90 മീറ്ററായിരുന്നു ജലനിരപ്പ്. എല്ലാവര്‍ഷവും 10 എം.എം ക്യൂബ് വെള്ളം കുടിവെ ള്ള ആവശ്യത്തിനായി അണക്കെട്ടില്‍ നീക്കിവെക്കാറുണ്ട്. ജല അതോറിറ്റിയുടെ പമ്പി ങ് ഹൗസുകളിലേക്കും ജലസേചന പദ്ധതിയുടെ കീഴിലുള്ള തടയണകള്‍ നിറയ്ക്കുന്ന തിനും വേണ്ടിയാണിത്. വേനലില്‍ വിതരണംചെയ്യാനാവശ്യമായ കുടിവെള്ളം അണ ക്കെട്ടിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൃഷി ആവശ്യത്തിന് ഈ സമയങ്ങളില്‍ കനാലുകള്‍വഴി ജലവിതരണം നടത്താറുണ്ടെങ്കിലും വേനല്‍മഴ ഇടവിട്ട് ലഭിച്ചതിനാല്‍ ഇടതു-വലതുകര കനാലുകള്‍വഴി ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കര്‍ഷ കര്‍ ആവശ്യപ്പെടുന്നതുപ്രകാരം ജലംവിട്ടുനല്‍കുകയും ചെയ്യും. ഇതിനാല്‍ കൂടുതല്‍ ജലം അണക്കെട്ടില്‍ സംഭരിക്കാനുമാകുന്നു.

നിലവില്‍ ഇടതുകര കനാല്‍ മാര്‍ച്ച് 13നും വലതുകര കനാല്‍ 22-ാംതീയതിയും അടച്ചു. രണ്ട് കനാലുകളിലൂടെയും കഴിഞ്ഞ ഡിസംബര്‍മാസത്തിലാണ് ജലവിതരണം ആരം ഭിച്ചത്. ജലസേചന പദ്ധതിയുടെ വാലറ്റ പ്രദേശമായ ചളവറ, അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്തുകളിലെ കര്‍ഷകരുടെ ആവശ്യപ്രകാരം കഴിഞ്ഞ ഡിസംബര്‍ 13നാണ് കനാല്‍ തുറന്നത്. ദിവസങ്ങള്‍ക്ക് ശേഷം വലതുകരപ്രധാന കനാല്‍വഴി തെങ്കര മേഖ ലയിലേക്കും വെള്ളം വിട്ടു. കനാലുകള്‍ വൃത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നട ത്തിയതോടെയും ജലവിതരണം എളുപ്പത്തിലും വേഗത്തിലുമായി. മുന്‍പ്, വാലറ്റപ്ര ദേശങ്ങളിലേക്ക് വെള്ളമെത്താന്‍ ഒരുമാസത്തോളം സമയമെടുത്തിരുന്നത് ഇപ്പോള്‍ മൂന്നുദിവസംമാത്രം മതി. കനാലുകളുടെ സംരക്ഷണഭിത്തികളിലെ ചോര്‍ച്ചയും മറ്റു തകര്‍ച്ചകളുംമൂലം വെള്ളം ചോര്‍ന്നുപോകാനിടയായതാണ് മുന്‍പ് പ്രതിസന്ധിയ്ക്കി ടയാക്കിയിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!