അഗളി: അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ യു. എഫ്.സി. പൊട്ടിക്കല്‍ ചാമ്പ്യന്‍ന്മാരായി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 5- 4 ന് വിജയിച്ചാണ് ചാമ്പ്യന്‍മാരായത്. ന്യൂ മില്ലേനിയം മേലെ ആന വായ് രണ്ടാം സ്ഥാനവും, അനശ്വര അബണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുക, ലഹരിയില്‍ നിന്നും മദ്യത്തില്‍ നിന്നും യുവജനങ്ങളെ മാറ്റുക ലക്ഷ്യമിട്ട് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് യുവജനങ്ങള്‍ക്കായി ട്രൈബല്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.
ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. അട്ടപ്പാടിയിലെ വളര്‍ന്നുവരുന്ന തലമുറയെ ലഹരിക്ക് അടിമപ്പെടാതെ കരുത്തുറ്റ തലമുറയായി മാറ്റി എടുക്കുമെന്നും അട്ട പ്പാടിയുടെ കായികമേഖലയിലുള്ള കരുത്ത് അട്ടപ്പാടിക്കും കേരള ത്തിനും പുറത്ത് വ്യാപിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ഒന്നാം സ്ഥാനത്തിന് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും മെഡലും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മെഡലും, മൂന്നാം സ്ഥാനത്തിന് ട്രോഫിയും 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് സമ്മാനം. കൂടാതെ ഫുട്‌ബോള്‍ ലീഗിലെ മികച്ച കളിക്കാരന്‍, ഫൈനലിലെ മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍ , മികച്ച ഡിഫന്‍ഡര്‍ , കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍, എമേര്‍ ജിങ് പ്ലെയര്‍ ഓഫ് ദ ലീഗ് എന്നീ അവാര്‍ഡുകളും വിതരണം ചെയ്തു. 38 ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മല്‍സരത്തില്‍ പങ്കെടുത്തത്.
വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും അട്ടപ്പാടി ആദിവാ സി സമഗ്ര വികസന പദ്ധതിയും ക്യാഷ് അവാര്‍ഡ് പാലക്കാട് കനറാ ബാങ്കുമാണ് സ്‌പോണ്‍സര്‍ ചെയ്തത്.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസ ന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അഗളി ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ സുധീപ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
