കോട്ടോപ്പാടം: കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഭീമനാട് ഗവ. യു പി സ്‌കൂളില്‍ നടന്ന സമ്മേളനം ചലച്ചിത്ര നിരൂപകന്‍ ജി. പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് അംഗം അശ്വതി യോഗത്തില്‍ അധ്യക്ഷയായി. പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷന്‍, ജില്ലാ പ്രസിഡന്റ് കെ.എസ് സുധീര്‍, മേഖല പ്രസിഡന്റ് എം.രാമചന്ദ്രന്‍, മേഖല സെക്രട്ടറി കെ.യദു. ജില്ലാ കമ്മിറ്റി അംഗം ഇ.സ്വാമിനാഥന്‍, യൂണിറ്റ് സെക്രട്ടറി സംഗീത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.പി അനിത (പ്രസിഡന്റ്), സി.ടി മുരളീധരന്‍ (വൈസ് പ്രസിഡന്റ്), എന്‍.വി വിഷ്ണു (സെക്രട്ടറി), എച്ച്.അനീസ് (ജോയിന്റ് സെക്രട്ടറി), എം.സുരേഷ് (ട്രഷറര്‍).
