Day: March 7, 2025

ലോറികള്‍ തമ്മില്‍ കൂട്ടിയിച്ചു മൂന്ന് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് മാപ്പിള സ്‌കൂളില്‍ ലോറികള്‍ തമ്മില്‍ കൂട്ടി യിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നുംകന്നുകാലികളെ കയറ്റി കൊണ്ടുവന്ന ലോറിയും, കോഴി ക്കോട് ഭാഗത്തു നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്, കന്നുകാലികളെ…

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവര്‍ക്കുള്ള ഹോണറേറിയം വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഹോണറേറിയം വര്‍ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനു വദിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന്…

ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്ക് വാദ്യപ്രവീണ പുരസ്‌കാരം സമ്മാനിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരാഘോഷത്തിന്റെ ഭാഗമായി ആലിപ്പറമ്പ് ശിവരാമ പൊ തുവാളിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വാദ്യപ്രവീണ പുരസ്‌കാരം മേളം കലാകാ രന്‍ ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക…

തദ്കിറ റമദാന്‍ വിജ്ഞാനവേദി നാളെ മുതല്‍ തുടങ്ങും

അലനല്ലൂര്‍ : കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോട്ടപ്പള്ള യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ ദാറുസ്സലാം മദ്‌റ സാ ഹാളില്‍ റമദാന്‍ തദ്കിറ വിജ്ഞാനവേദി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവോത്ഥാനം പ്രവാചക മാതൃക…

ശ്രീ പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രം; പ്രശോഭ് കുന്നിയാരത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് : പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രത്തെ കുറിച്ച് പ്രദേശ വാസിയായ പ്രശോഭ് കുന്നിയാരത്ത് രചിച്ച പുസ്തകം എഴുത്തുകാരന്‍ ടി.കെ ശങ്കര നാരായണന്‍ പ്രകാശനം ചെയ്തു. ഡോ.കെ.പി ശിവദാസന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികളായ കെ.പി കരുണാകരമേനോന്‍, രാധാ കൃഷ്ണന്‍ പുന്നശ്ശേരി,…

പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

തൃശൂര്‍ : പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് തൃശൂര്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫാ.ജിയോ ചെരടായി ഉദ്ഘാ ടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ പാലക്കാട്, മലപ്പുറം…

പൊന്നംകോട് ഒഴിഞ്ഞ പറമ്പില്‍ തീപിടുത്തം

തച്ചമ്പാറ : പൊന്നംകോട് ചന്ദനംകുണ്ടില്‍ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വിവ രമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട്, കോങ്ങാട് അഗ്നിരക്ഷാസേനയെത്തി തീനിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ സമീപത്തെ വീ ടുകളിലേക്കും സ്‌കൂള്‍, അംഗനവാടി എന്നിവടങ്ങളിലേക്കും…

കുടുംബശ്രീ പദ്ധതികള്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകള്‍ക്ക് കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം നല്‍കിയ ഫര്‍ണിച്ചറുകളുടെ വിതരണം, അന്താ…

ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

അലനല്ലൂര്‍ : എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ വീണ്ടെടുക്കാം പുതിയ തലമുറയെ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.റൈഫ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ടി.അമീര്‍ബാബു, കെ.ടി സിന്‍സിന എന്നിവര്‍ ക്ലാസെടുത്തു. അധ്യാപ…

‘മരംമുറികേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണം’; തിരുവിഴാംകുന്ന് ഫാമിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മരം മുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തിരുവിഴാംകുന്ന് ഫാമിലേക്ക് മാര്‍ച്ച് നടത്തി.കനറാ ബാങ്ക് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഫാമിന്റെ പ്രധാന ഗേ റ്റിനു മുന്നില്‍…

error: Content is protected !!