അലനല്ലൂര്‍: ഫുട്ബാളിനെ ജീവവായു പോലെ സ്‌നേഹിക്കുന്ന അലനല്ലൂരിലെ കുട്ടി കള്‍ക്ക് ശാസ്ത്രീയമായ ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുന്നതിനായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് മുതല്‍ 13 വയസ് വരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടി കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സുഹൈര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യഷത വഹിച്ചു. സന്തോഷ് ട്രോഫി താരം പി.മുഹമ്മദ് ഷനൂസ്, പരിശീലകന്‍ വി.പി സുനീര്‍ എന്നിവര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.പി.മുസ്തഫ, കെ.എ സുദര്‍ശന കുമാര്‍, റഷീദ് ആലായന്‍, കെ.വേണുഗോപാലന്‍, വി.അബ്ദുല്‍ സലിം, യൂസഫ് പാക്കത്ത്, കെ.തങ്കച്ചന്‍, പി.പി.കെ അബ്ദുറഹിമാന്‍, റംഷീക്ക് മാമ്പറ്റ, കെ.ഹബീബുള്ള അന്‍സാരി, അന്‍വര്‍ കല്ലിടുമ്പന്‍, അബ്ദു കീടത്ത്, കബീര്‍ കളിവളപ്പില്‍, ഫിറോസ്, പി.നൗഷാദ്, പി.വി ജയപ്രകാശ്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോട നുബ ന്ധിച്ച്കുട്ടികള്‍, രക്ഷിതാക്കള്‍, ക്ലബ് ഭാരവാഹികള്‍, ആദ്യകാല ഫുട്‌ബോള്‍ താരങ്ങള്‍, രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന ഫുട്‌ബോള്‍ റാലിയും അലനല്ലൂര്‍ ടൗണില്‍ നടന്നു.