മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറ പ്പ് പദ്ധതി തൊഴിലാളികളായ വനിതകളുടെ ഫുട്ബാള്‍ മത്സരത്തി ന്റെ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരി നെ പരാജയപ്പെടുത്തി തച്ചനാട്ടുകര ജേതാക്കളായി.ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ തൊഴിലുറപ്പു തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവരാണ് മത്സരിച്ചത്.വിന്നേഴ്‌സിന് മേരി ഐസക് മെമ്മോറിയല്‍ ട്രോഫിയും റണ്ണേഴ്‌സ് കാഞ്ഞിരപ്പുഴ കോഓപ്പറേറ്റീ വ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുമാണ് ട്രോഫികള്‍ സ്‌പോണ്‍ സര്‍ ചെയ്തത്.
മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്തഫ വാറോടന്‍, ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റുമാരായ ഷൗക്കത്ത് (തെങ്കര), കെ. കെ ലക്ഷ്മിക്കുട്ടി (കുമരംപു ത്തൂര്‍), കെ.പി.എം സലീം (തച്ചനാട്ടുകര), ജസീന അക്കര (കോട്ടോ പ്പാടം), ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, അബ്ദു ല്‍ സലീം, തങ്കം മഞ്ചാടിക്കല്‍, ആയിഷ ബാനു, ജനപ്രതിനിധികളാ യ അനിതാ വിത്തനോട്ടില്‍, ടിന്റു, ബീന, മുഹമ്മദലി, തൊഴിലുറപ്പ് പദ്ധതി മണ്ണാര്‍ക്കാട് ബ്ലോക്ക്‌പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍, ബി.ഡി.ഒ അജിത് കുമാരി, ജോയിന്റ് ബി.ഡി.ഒ ഗിരീഷ് സംബ ന്ധിച്ചു.
വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിസണ്ട് ചെറുട്ടി മുഹമ്മദ് ട്രോഫികള്‍ വിതരണം ചെയ്തു. കുമരമത്തൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ഇന്ദിര മാടത്തുമ്പുള്ളി,രാജന്‍ ആമ്പാടത്ത്, മേരി സന്തോഷ്, സിദ്ദീഖ് മല്ലിയില്‍, സുബൈര്‍, അജിത്ത്, റസീന വറോടന്‍, ഹാര്‍ദാസന്‍ ആഴ് വളാഞ്ചേരി, അബു വറോടന്‍, സുനിത, ബി.പി.ഒ ജയനാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
