മണ്ണാര്‍ക്കാട്:ഗവ.വിക്ടോറിയ കോളേജ് അസി പ്രൊഫസറും എഴുത്തുകാരിയുമായ സുനിത ഗണേഷിന്റെ കവിതാ സമാഹാരം കാറ്റ് ഹൃദയത്തോട് ചെയ്തത് ഒക്ടോബര്‍ 22ന് പുറത്തിറങ്ങും. കേരള ത്തിലെ പതിനാല് ജില്ലകളിലും പുസ്തകം അനൗപചാരികമായി പ്രകാശനം ചെയ്യപ്പെടും.പാലക്കാട്ട് നാളെ വൈകീട്ട് 4.30ന് സാഹിത്യ കാരന്‍ മുണ്ടൂര്‍ സേതുമാധവന്റെ വസതിയില്‍ വെച്ചാണ് പ്രകാശന കര്‍മ്മം നടക്കുക. ടി.കെ ശങ്കരനാരായണന്‍ സേതുമാധവന്‍ മാഷില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങും.ചടങ്ങില്‍ ടി.ആര്‍.അജയന്‍,രാജേഷ് മേനോന്‍,ഡോ.സി.ഗണേഷ്,മോഹന്‍ദാസ് ശ്രീകൃഷ്ണപുരം,ജ്യോതി പരിയാടത്ത്,എം.പി.പവിത,മനോജ് വീട്ടിക്കാട്, മഹേന്ദര്‍, സുധീഷ്. കെ,ശരത് ബാബു തച്ചമ്പാറ,ലതാദേവി,ഉണ്ണികൃഷ്ണന്‍ ചാഴിയാട്, രാമാനുജം,ഡോ.റഷീദ്,ഡോ.സ്മിതാ റാണി,ഡോ.സന്ദീപ്,ഡോ.സുമ പറപ്പട്ടോളി,ദിനേശ് കൊടുവായൂര്‍,ബോബന്‍ മാട്ടുമന്ത,ദേവി പ്രസാദ്,കണ്ണന്‍ ഇമേജ്,കണ്ണന്‍കുട്ടി പഴേടത്ത്,ജലീല്‍,അഷ്‌റഫ് മലയാളി,സിബിന്‍ ഹരിദാസ്,ശിവകുമാര്‍ ചിറ്റൂര്‍ എന്നിവര്‍ പങ്കെടു ക്കും . മറ്റ് 13 ജില്ലകളിലും ‘കാറ്റ് ഹൃദയത്തോട് ചെയ്തത് ‘ അനൗപ ചാരികമായി പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ കാര്‍ത്തികേയന്‍ നായര്‍ കവയി ത്രിയും, ഗവ. ജോയിന്റ് സെക്രട്ടറിയുമായഷര്‍മിള. സി. നായര്‍ക്കു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കും.പത്തനംതിട്ടയില്‍ നോവലി സ്റ്റ് ബെന്യാമിന്‍, കവയിത്രി അനീസ ഇക്ബാലിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. കൊല്ലത്ത് വയലാര്‍ അവാര്‍ഡ് ജേതാവ് കെ വി മോഹന്‍ കുമാര്‍ ജനയുഗം വാരന്തം എഡിറ്ററും, എഴുത്തുകാരനു മായ ശ്രീ. ജയന്‍ മഠത്തിലിന് നല്‍കി പ്രകാശനം ചെയ്യും. കോട്ടയത്ത് പ്രശസ്ത ലിറ്റര്‍റേച്ചര്‍ ഫോട്ടോഗ്രാഫര്‍. മനോജ് ഡി വൈക്കം എഴുത്തു കാരന്‍ സുബ്രമണ്യന്‍ അമ്പാടിക്കു നല്‍കിയാണ് പ്രകാശനം നിര്‍വ ഹിക്കും. സാഹിത്യകാരന്‍ പി. ജെ. ജെ. ആന്റണി, എഴുത്തുകാരന്‍ ഷമീര്‍ പട്ടരുമഠത്തിനു നല്‍കിയാണ് ആലപ്പുഴയില്‍ ‘ കാറ്റ് ഹൃദയ ത്തോട് ചെയ്തത് ‘പ്രകാശിപ്പിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളവിഭാഗത്തില്‍ നടക്കുന്ന ചടങ്ങില്‍ കഥാ കൃത്തും നോവലിസ്റ്റുമായ ഫ്രാന്‍സിസ് നെറോണ, ഡോ. മുരളിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കും. ഇടുക്കിയില്‍ കട്ടപ്പന കോളേജില്‍ എഴുത്തുകാരന്‍ അജയന്‍ പനയറയാണ് പ്രകാശനം ചെയ്യുന്നത്.തൃശ്ശൂരില്‍ സാഹിത്യ അക്കാഡമി പ്രസിഡന്റ്, വിഖ്യാത എഴുത്തുകാരനുമായ വൈശാഖന്‍ മാഷ് തൃശ്ശൂര്‍ കോളേജ് വിദ്യാ ഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. സഫിയ ബീവിക്കു നല്‍കി പുസ്തക പ്രകാശനം നിര്‍വഹിക്കും. വയലാര്‍ അവാര്‍ഡ് ജേതാവ് ്രകെ പി രാമനുണ്ണി എഴുത്തുകാരന്‍ ഡോ. അശോക് ഡിക്രൂസിന് നല്‍കിയാണ് മലപ്പുറം ജില്ലയില്‍ ‘കാറ്റ് ഹൃദയത്തോട് ചെയ്തത് പ്രകാശിതമാവുന്നത്. വയലാര്‍ അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ എഴുത്തുകാരന്‍ സക്കീര്‍ ഹുസൈന് നല്‍കിയാണ് കോഴിക്കോട് പ്രകാശനം ചെയ്യുക. കണ്ണൂരില്‍ എഴുത്തുകാരി രജനി ഗണേഷ്, അജിത് പറമ്പത്തിന് നല്‍കിയും, കാസര്‍ഗോഡ് എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് പു ക സ യുടെ ഏരിയാ പ്രസിഡന്റ് ബാലകൃഷ്ണന്‍ ചെര്‍ക്കളക്ക് നല്‍കിയും പുസ്തക പ്രകാശനം നിര്‍വഹിക്കും. വയനാട് ഡബ്ലിയു. എം. ഒ. കോളേജില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരി ബീഫാത്തിമ, എഴുത്തുകാരിലതയ്ക്കു നല്‍കിയും ‘കാറ്റ് ഹൃദയത്തോട് ചെയ്തത് ‘ പ്രകാശിതമാകും.