പാലക്കാട്: ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്ര വാളുവച്ചപാ റയില്‍ നടക്കുന്ന തിയേട്രം ഫാര്‍മെയുടെ രണ്ടാം ഘട്ടം മാര്‍ച്ച് 16 മുതല്‍ 19 വരെയും ഏപ്രില്‍ രണ്ടാംവാരത്തിലുമായി നടക്കും. പരി പാടിയുടെ ഭാഗമായി ത്രിദിന നാടക-ജൈവ കാര്‍ഷിക-തത്സമ യ ചിത്ര രചനാ ശില്പശാലകള്‍ നടക്കും. മാര്‍ച്ച് 16 ന് വൈകീ ട്ട് ഡോ ക്യുമെന്ററി പ്രദര്‍ശനം നടക്കും. അന്നേദിവസം വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശില്പശാലകളുടെ ഉദ്ഘാ ടനം എഴുത്തുകാരനും അഭിനേതാവുമായ വി.കെ ശ്രീരാമന്‍ നിര്‍ വ്വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍ അധ്യക്ഷനാകും. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം തുടങ്ങയവര്‍ പങ്കെ ടുക്കും. തുടര്‍ന്ന് മാര്‍ച്ച് 17  ന് തത്സമയ ചിത്ര രചനാ ശില്പശാല യും 18,19 തിയ്യതികളിലായി നാടക,ജൈവ കാര്‍ഷിക ശിലപശാ ലയും നടക്കും.

നാടക പ്രവര്‍ത്തകര്‍ക്ക് അവസരം

ഭാരത് ഭവന്‍ നടത്തുന്ന തിയേട്രം ഫാര്‍മെയുടെ ഭാഗമാകാന്‍ നാടക പ്രവര്‍ത്തകര്‍ക്ക് അവസരം.  എന്‍വയോണ്‍മെന്റ് തിയേറ്ററിന്റെ പശ്ചാത്തലത്തില്‍ ഒ. വി. വിജയന്റെ ‘കടല്‍ തീരത്ത്’ എന്ന കഥയു ടെ നാടകാവിഷ്‌കാരത്തില്‍ വേഷമിടാനാണ് അവസരം. വാളുവച്ച പാറയിലെ കൃഷിഭൂമിയില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന വിള വെടുപ്പ് ഉത്സവത്തിന് നാടകം അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള നാടക ശില്പശാല മാര്‍ച്ച് 18, 19 തിയതികളില്‍ വാളുവച്ച പാറയില്‍ നടക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള നാടക പ്രവര്‍ ത്തകര്‍ മാര്‍ച്ച് 18 ന്  രാവിലെ 10 മണിക്ക് വാളുവച്ച പാറയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രൊജക്ട് ഡയറക്ടറും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!