അലനല്ലൂര്‍:വേറിട്ടചിന്തകള്‍ കൊണ്ടും,സാംസ്‌ക്കാരിക വൈജ്ഞാ നിക ഇടപെടലുകള്‍ കൊണ്ടും സമൂഹത്തിനു ദിശ കാണിക്കുന്നവ രാണ് സാഹിത്യകാരന്മാരെന്നു എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറ ഞ്ഞു.ടി.ആര്‍.തിരുവഴാംകുന്നിന്റെ ഗ്രന്ഥപ്രകാശനവും സാഹിത്യ വൈജ്ഞാനിക സദസ്സുംഭീമനാട് യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യതിരിക്തമായ എഴുത്ത് കൊണ്ട്, എന്നും പ്രചോദനദായകമാണ് ടി.ആര്‍. ലേഖകന്‍, ആക്ഷേ പ സാഹിത്യ കൃതികളുടെ കര്‍ത്താവ്, പ്രഭാഷകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ ആറു ദശാബ്ദങ്ങളായി തന്റെ സാഹിതീ സപര്യ തുടര്‍ന്നുകൊണ്ടു പോകുന്ന ടി.ആറിനെ വ്യത്യസ്ത തുറയിലുള്ളവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.പാറപ്പുറം അക്ഷര വായനശാല സംഘടിപ്പിച്ചടി ആറിന്റെ സാഹിതീ സപര്യയുടെ അറുപതാം വാര്‍ഷിക ചടങ്ങില്‍ ‘ജീവിതം സമൂഹം സാഹിത്യം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു .ടി.ആറി ന്റെ മുപ്പത്തി അഞ്ചാമത്തെ പുസ്തകമാണിത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് അധ്യക്ഷയായി.മെഹര്‍ബാന്‍ ടീച്ചര്‍,തെക്കന്‍ ബഷീര്‍,ശശികുമാര്‍ ഭീമനാട്, അശ്വതി, എസ്.രമണ ന്‍,മേലാറ്റൂര്‍ രാധാകൃഷ്ണന്‍,മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, എം.ഉണ്ണി കൃഷ്ണന്‍,പി.എന്‍.മോഹനന്‍ മാസ്റ്റര്‍ തുടങ്ങി സാഹിത്യ സാംസ്‌ക്കാ രിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ആദരായണവും കാവ്യആലാ പനവും ഉണ്ടായിരുന്നു.
