പാലക്കാട്: കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ 1,2,3 തീയതികളിലായി പാലക്കാട് ഗവ:വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍, ഗവ:മോയന്‍ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളി ലാണ് സംസ്ഥാനകലോത്സവം അരങ്ങേറും. മലയാള നോവല്‍ സാഹിത്യത്തിലെ പുകള്‍പെറ്റ സ്ത്രീകഥാപാത്രങ്ങളായ കറുത്തമ്മ, ഇന്ദുലേഖ, സുഹറ, നാണിമിസ്ട്രസ്, സുമിത്ര, ചെമ്മരത്തി എന്നീ പേരുകളിലാണ് 6 വേദികള്‍ തയ്യാറാക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് ഉച്ചക്ക് രണ്ടിന് കോട്ടമൈതാനത്ത് നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടുകൂടി കലോത്സവത്തിന് പ്രൗഢോജ്വലമായ തുടക്കമാവും. മൂവായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരും വാദ്യഘോഷങ്ങളും, വിവിധ കലാരൂപങ്ങളും വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ അണിനിരക്കും. ഗവ:വിക്ടോറിയ കോളേജില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ വൈകുന്നേരം 3 മണി ക്ക് മന്ത്രി എ.സി മൊയ്തീന്‍ സംസ്ഥാന കലോത്സവം ഉദ്ഘാ ടനം ചെയ്യും. 19 സ്റ്റേജിനങ്ങളിലും 6 സ്റ്റേജിതര മത്സരങ്ങ ളിലുമായി 2000 ത്തോളം കലാപ്രതിഭകള്‍ അരങ്ങില്‍ മാറ്റുരയ്ക്കും. 18 വയസ് മുതല്‍ 35 വയസ്് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, 35 മുക ളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുക. പൂര്‍ണ്ണ മായും ഹരിത പെരുമാറ്റ ചട്ടമനുസരിച്ചായിരിക്കും കലോത്സവം സംഘടിപ്പിക്കുക. സി.ഡി.എസ്, താലൂക്ക്, ജില്ല എന്നീ തലങ്ങളില്‍ മത്സരിച്ച് വിജയിച്ച വീറുമായാണ് 14 ജില്ലകളില്‍ നിന്നും കുടുംബ ശ്രീ അംഗങ്ങളായ കലാകാരികള്‍ പാലക്കാട്ടെത്തുക. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ വനിതകളെ കലോത്സവ വേദിയില്‍ ആദരിക്കും. കുടുംബശ്രീയുടെ കീഴില്‍ കാര്‍ഷിക, സ്വയംസംരഭം, സേവന മേഖലകളിലുള്ള ഉത്പന്നങ്ങളുടെയും മറ്റും പ്രദര്‍ശന ത്തിനും, വിപണനത്തിനുമായി കലോത്സവ നഗരിയില്‍ പ്രത്യേക സൗകര്യമൊരുക്കും. മൂന്ന് ദിവസത്തെ കലോത്സവത്തിന് സമാപനം മൂന്നിന് വൈകീട്ട് നാലിന് ഗവ: വിക്ടോറിയ കോളേജിലൊരു ക്കുന്ന പ്രധാന വേദിയില്‍ കുടുംബശ്രീ സംഗമവും സമാപന സമ്മേളനവും നടക്കും. കുടുംബശ്രീയുടെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, സി.ഡി.എസ്, മറ്റു സംവിധാനങ്ങള്‍ തുടങ്ങിയവരെ ആദരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ വര്‍ക്കിംഗ് ചെയര്‍പേഴ് സനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ കെ ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിക്കുന്നു.സംഘാടക സമിതി ജോയിന്റ് കണ്‍വീനറും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററുമായ സെയ്തലവി,മീഡിയ പബ്ലിസിറ്റി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ പ്രിയ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.