പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി. തമിഴിനാട് സ്വദേശിയായ എസ് പെരുമാള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണാഘോഷത്തിനായി പൂക്കള്‍ എത്തിക്കാന്‍ തുടങ്ങിട്ട് 39 വര്‍ഷമായി. ഇന്ത്യയില്‍ നിന്നും 25 ടണ്‍ പൂക്കളാണ് പെരുമാള്‍ യുഎഇയിലേക്ക് എത്തിക്കുന്നത്.
ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍ ഓര്‍ഡര്‍ അനുസരിച്ച് വിമാനത്തില്‍ എത്തിക്കുകയാണ് പെരുമാള്‍ ചെയ്യുന്നത്. ബര്‍ദുബൈ ക്ഷേത്രത്തിന് സമീപമുള്ള പെരുമാള്‍ ഫ്‌ളവേഴ്‌സിലും യുഎഇയിലെ മറ്റു 15 ശാഖകളിലുമാണ് പെരുമാള്‍ പൂക്കളെത്തിക്കുന്നത്. കഴിഞ്ഞ ഓണക്കാലം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് പെരുമാളിന് നഷ്ടമായത്. പ്രളയബാധിത പ്രദേശമായ ചെങ്ങന്നൂരില്‍ 8 ടണ്‍ ഭക്ഷ്യസാധനങ്ങളും ഓണക്കോടിയും നല്‍കിയിരുന്നു. ഈ ഓണത്തിന് പ്രതീക്ഷകള്‍ വീണ്ടെടുക്കുകയാണ് പെരുമാള്‍.