കോട്ടോപ്പാടം: നാദവര്‍ണ വിസ്മയ ചാരുതയില്‍ ഭീമനാട് വെള്ളീല ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊണ്ടാ ടി.വള്ളുവനാട്ടിലെ ഉത്സവകാലത്തിന് കൊടിയേറ്റുന്ന വെള്ളീലക്കു ന്ന് ഭഗവതിയുടെ താലപ്പൊലി ആഘോഷം ഈ വര്‍ഷവും അവിസ്മ രണീയമായി.
വൈകീട്ടോടെ തട്ടകവഴികള്‍ താണ്ടി ദേശവേലകള്‍ ക്ഷേത്രത്തിലേ ക്കെത്തി.പൊന്‍പട്ടണിഞ്ഞ ഗജവീരന്‍മാരും വാദ്യമേളങ്ങളും വര്‍ണ്ണ ക്കാഴ്ചകളും നിറഞ്ഞ എഴുന്നെള്ളത്ത് ദേശത്തിന്റെയും പൂരപ്രേമി കളുടെയും മനം നിറച്ചു.പൂതനും തിറയും ആചാര അനുഷ്ഠാന തനി മയേകി.പഞ്ചവാദ്യവും നാസിക് ഡോളും പുരുഷാരത്തെ ആവേശ ത്തിലാറാടിച്ചു.
എഴുന്നെള്ളിയെത്തിയ വേലകള്‍ തട്ടകത്തമ്മയെ വണങ്ങി ക്ഷേത്രാ ങ്കണത്തില്‍ അണിനിരന്നു.വൃശ്ചിക സൂര്യന്‍ ചെഞ്ചായത്താല്‍ സു ന്ദരമാക്കിയ സന്ധ്യയില്‍ നെറ്റിപ്പട്ടമണിഞ്ഞ് തിടമ്പേറ്റിയ പത്ത് ഗജ വീരന്‍മാര്‍ നിരന്ന കാഴ്ച ചേതോഹരമായി.ഭഗവതിയെ തൊഴുത് കുന്നി റങ്ങിയ ദേശവേലകള്‍ അമ്പലക്കുളത്തിന് അടുത്ത് അരിയേറ് നടത്തി.
79 നാളുകള്‍ നീണ്ട കളമെഴുത്തും പാട്ടിന് ശേഷമാണ് ശനിയാഴ്ച താലപ്പൊലി ആഘോഷിച്ചത്.ക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമം,ഉഷപൂജ,താന്ത്രിക പൂജകള്‍,അഷ്ടപദി,താലപ്പൊലി കൊട്ടി യറിയിക്കല്‍,കാഴ്ച ശീവേലി എന്നിവയുണ്ടായി.രാത്രി ആയിലൂര്‍ അഖില്‍മാരാരും സംഘവും അവതരിപ്പിച്ച മേളവും ബാലെയും അരങ്ങേറി.നാളെ വൈകീട്ട് ഏഴരക്ക് കളംപാട്ട്,പുറത്തെഴുന്നള്ളിപ്പ് ,നടുവില്‍ ആല്‍ത്തറക്ക് മുന്നില്‍ അരിയേറ് തുടര്‍ന്ന് കൂറ വലിക്കു ന്നതോടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടിയി റങ്ങും.