മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാ ട്ടോടെ ഒരാഴ്ചത്തെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.ശനിയാഴ്ച പൂരത്തിന് കൊടിയേറും.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഭഗവതി ആറാട്ടിനിറങ്ങിയത്.പൂരം പുറപ്പാടിന് സാക്ഷിയാകാന്‍ നിരവധി ഭക്തരെത്തിയിരുന്നു.ആദ്യ ആറാട്ടിനായി ക്ഷേത്ര ഗോപുരം കടന്ന് ഭഗവതി എഴുന്നെള്ളിയതോടെ വിശ്വാസികള്‍ ഭഗവതിയെ തൊഴു തു വണങ്ങി.ഉറഞ്ഞ് തുള്ളിയ കോമരങ്ങള്‍ വിശ്വാസികള്‍ക്കിട യിലൂടെ ഭഗവതിക്ക് വഴിയൊരുക്കി.
രാവിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂ തിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദയര്‍കുന്ന് ഭഗവതി രാവിലേ യും രാത്രിയും ആറാട്ടിനെഴുന്നെള്ളുന്നത് പൂരാഘോഷത്തിന്റെ പ്രധാന ചടങ്ങാണ്.കുന്തിപ്പുഴയില്‍ പ്രത്യേകം തയ്യാറാക്കിയ ആറാട്ടു കടവില്‍ ഭക്തരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങു നടക്കുക.
പൂരം രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മുതല്‍ 12 മണി വരെ ആറാ ട്ടെഴുന്നെള്ളിപ്പ്,മേളം,നാഗസ്വരം,ആറ് മണി മുതല്‍ തായമ്പക,രാത്രി എട്ടിന് സംഗീത സന്ധ്യ തുടര്‍ന്ന് ആറാട്ടെഴുന്നെള്ളിപ്പ് നടക്കും.പൂരം തുടങ്ങിയതോടെ തട്ടകം മണ്ണാര്‍ക്കാടിന്റെ ദേശീയോത്സവ നിറവി ലാണ്.