ആനമൂളി ഗോത്രഗ്രാമത്തിന് ആശ്വാസം! പൈപ്പുവഴി വെള്ളമെത്തി
തെങ്കര : വേനല്‍ക്കാലത്ത് പുഴയോരത്ത് കുഴികുത്തി ശുദ്ധജലം ശേഖരിച്ചതൊക്കെ തെങ്കര ആനമൂളി ഗോത്രഗ്രാമത്തിലുള്ളവര്‍ക്ക് ഇനി പഴയകഥയാണ്. വീടുകളിലേക്ക് പൈപ്പുവഴി വെള്ളമെത്തിയതോടെ ശുദ്ധജലപ്രതിസന്ധി പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ ഗ്രാമത്തിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ മുന്‍കൈയെടുത്ത്…