മണ്ണാര്‍ക്കാട് : കേരളത്തിലെ ഒരെയൊരു പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി മലപ്പുറത്തെ മൂര്‍ക്കനാട് പ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും വിപ ണിയിലിറങ്ങും. മാറുന്ന കാലത്തിനനുസരിച്ച് ഉത്പന്നങ്ങളും സംവിധാനങ്ങളും മാറ ണമെന്ന ലക്ഷ്യത്തോടെയാണ് മില്‍മ സംസ്ഥാനത്തെ ആദ്യത്തെ പാല്‍പ്പൊടി നിര്‍മാ ണ ഫാക്ടറി ആരംഭിക്കുന്നത്. തുടര്‍ന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറ ക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് ഫാക്ടറിയുടെ നിര്‍മാ ണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 13.3 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ഫാക്ട റിയുടെ ഉല്‍പ്പാദനശേഷി പത്ത് ടണ്‍ ആണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാവും സൂപ്പര്‍ വൈസറി കണ്‍ ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ എസ്സിഎഡിഎ സംവിധാനം വഴി ഉല്‍പ്പാദനപക്രി യ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. ഫാക്ടറി നിലവില്‍ വരുന്നതോടെ പ്രതികൂ ല സാഹചര്യങ്ങളില്‍ മിച്ചം വരുന്ന പാല്‍ നശിച്ചു പോകാതെ പൊടിയാക്കി മാറ്റാന്‍ കേ രളത്തില്‍ തന്നെ സൗകര്യമുണ്ടാകും. ഇതുവഴി ക്ഷീരകര്‍ഷകര്‍ സംഭരിക്കുന്ന മുഴുവന്‍ പാലിനും വിപണി കണ്ടെത്താന്‍ സാധിക്കും. മില്‍മയുടെ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ട റി കേരളത്തിന്റെ ക്ഷീരോല്‍പാദന മേഖലക്ക് ഊര്‍ജ്ജമായി മാറും.