മണ്ണാര്‍ക്കാട് : ദി പ്രസന്റ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റി യൂഷനില്‍ നടന്ന ചടങ്ങ് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ്.കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ദി പ്രസന്റ് റിപ്പോര്‍ട്ടര്‍ രാഹുല്‍ രാമചന്ദ്രന്‍ അധ്യ ക്ഷനായി. ദിപ്രസന്റ് പ്രതിനിധികളായ സമദ് കല്ലടിക്കോട്, നീതു, വത്സല, അഭിമന്യു, ബില്‍ജു, മാധ്യമ പ്രവര്‍ത്തകന്‍ സജീവ്. പി. മാത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദി പ്രസന്റ് പ്രതിനിധി രാധിക സ്വാഗതവും മനീഷ നന്ദിയും പറഞ്ഞു.